വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ സുഗമമായ വ്യാപാരബന്ധം സാധ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ പീയൂഷ് ഗോയൽ ബംഗ്ലാദേശിന് ഉറപ്പുനൽകി

Posted On: 22 DEC 2020 4:56PM by PIB Thiruvananthpuram


ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ സുഗമമായ വ്യാപാരം സാധ്യമാക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ പീയൂഷ് ഗോയൽ ബംഗ്ലാദേശിന് ഉറപ്പുനൽകി.

 

കാർഷികമേഖലയുമായി ബന്ധപ്പെട്ട ഇന്ത്യ-ബംഗ്ലാദേശ് ഡിജിറ്റൽ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക ഉല്പന്നങ്ങൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് പൂജ്യം-തീരുവ വിപണി സൗകര്യം ഇന്ത്യ ലഭ്യമാക്കിയിട്ടുള്ളത് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പൊതു നിലപാടാണ് കൈകൊള്ളുന്നത് എന്നും, ഇത് ഇരുരാജ്യങ്ങളിലും പുരോഗതിക്കും മികച്ച ഭരണത്തിനും കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഇരു രാഷ്ട്രങ്ങളിലെയും 50 ശതമാനത്തിലേറെ ജനങ്ങൾ കാർഷികവൃത്തിയിൽ ഏർപ്പെടുന്നതായി ചൂണ്ടിക്കാട്ടിയ ശ്രീ ഗോയൽ അതുകൊണ്ടുതന്നെ കാർഷികമേഖലയ്ക്ക് വലിയ സാമൂഹിക-സമ്പത്തിക പ്രാധാന്യമാണ് ഉള്ളത് എന്നും ഓർമ്മിപ്പിച്ചു.

 

***



(Release ID: 1682911) Visitor Counter : 145