രാജ്യരക്ഷാ മന്ത്രാലയം
ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു
Posted On:
22 DEC 2020 1:37PM by PIB Thiruvananthpuram
ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു. ലെഫ്റ്റ് ജനറൽ രവിൻ ഖോസ്ല DG (MP&PS), ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വിക്രമാദിത്യ സിംഗ് ഖിച്ചി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇന്ത്യൻ കരസേനയിൽ നിലവിൽ സേവനം ചെയ്യുന്നതോ വിരമിച്ചതോ ആയ എല്ലാ സൈനികർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നടപടിക്രമങ്ങൾക്ക് ധാരണാപത്രം അടിസ്ഥാനമാകും.
വ്യക്തികൾക്കുള്ള സൗജന്യ അപകട ഇൻഷ്വറൻസ് പരിരക്ഷ, ശരീരം തളർന്ന വർക്കുള്ള പ്രത്യേക പരിരക്ഷകൾ, ആകാശത്ത് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയ്ക്കുപുറമേ സൈനികൻ വീരമൃത്യു വരിച്ചാൽ ആശ്രിതർക്കായി ഉന്നത വിദ്യാഭ്യാസ സഹായം, പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം തുടങ്ങിയവയും പാക്കേജിൽ ഉൾപ്പെടുന്നു.
എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും എത്ര തവണ വേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാനുള്ള സൗകര്യം, ലോക്കർ നിരക്കുകളിൽ ഗണ്യമായ കിഴിവ്, ആർടിജിഎസ്/ നെഫ്റ്റ് സംവിധാനത്തിലൂടെ സൗജന്യമായി പണം നിക്ഷേപിക്കാൻ ഉള്ള സൗകര്യം എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.
***
(Release ID: 1682694)
Visitor Counter : 201