പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ - വിയറ്റ്നാം വെർച്വൽ ഉച്ചകോടി: അ‌നന്തര ഫലങ്ങളുടെ പട്ടിക (ഡിസംബർ 21, 2020)

Posted On: 21 DEC 2020 7:50PM by PIB Thiruvananthpuram

1. സമാധാനം, സമൃദ്ധി, ജനങ്ങൾ എന്നിവയ്ക്കുള്ള ഇന്ത്യ-വിയറ്റ്നാം സംയുക്തവീക്ഷണം.

ഇന്ത്യ- വിയറ്റ്നാം സമഗ്ര നയപങ്കാളിത്തത്തിന്റെ മുന്നോട്ടുള്ള വികസനത്തിനുള്ള മാർഗദർശനം, ആഴത്തിൽ വേരൂന്നിയ ചരിത്ര-സാംസ്കാരിക ബന്ധങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കൽ, പങ്കിട്ട മൂല്യങ്ങളും താൽപ്പര്യങ്ങളും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയപരമായ പരസ്പര വിശ്വാസവും ധാരണയും. (ഇരുപ്രധാനമന്ത്രിമാരുടെയും ഉത്തരവാദിത്വത്തിൽ)


 

2. സമഗ്രമായ നയപങ്കാളിത്തത്തിന്റെ ആഴത്തിലുള്ള നടപ്പാക്കലിനായി 2021-2023 കാലയളവിലെ പ്രവർത്തന പദ്ധതി.

2021-2023 കാലയളവിൽ ഇരുപക്ഷവും സ്വീകരിക്കുന്ന ശക്തമായ നടപടികളിലൂടെ "സമാധാനം, സമൃദ്ധി, ജനങ്ങൾ എന്നിവയ്ക്കുള്ള ഇന്ത്യ-വിയറ്റ്നാം സംയുക്തവീക്ഷണം" നടപ്പിലാക്കുക.

( ഉത്തരവാദിത്വം: ഡോ. എസ്. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി, ശ്രീ ഫാം ബിൻ മിൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും
 

3.  ഇന്ത്യയിലെ പ്രതിരോധ ഉൽ‌പാദന വകുപ്പ്, രക്ഷാ മന്ത്രാലയം, വിയറ്റ്നാമിലെ പ്രതിരോധ വ്യവസായ വകുപ്പ്,  ദേശീയ പ്രതിരോധ മന്ത്രാലയം എന്നിവയ്ക്കിടയിൽ പ്രതിരോധ വ്യവസായ സഹകരണത്തിനുള്ള ക്രമീകരണം നടപ്പിലാക്കുക.

ഇരു രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് ഒരുക്കുക.
 

( ഉത്തരവാദിത്വം: ശ്രീ സുരേന്ദ്ര പ്രസാദ് യാദവ് ജോയിന്റ് സെക്രട്ടറി (നേവൽ സിസ്റ്റംസ്), മേജർ ജനറൽ ലുവാങ് താൻ ചുവോംഗ്

വൈസ് ചെയർമാൻ )


 

4. വിയറ്റ്നാമിലെ നാ ട്രാങ്ങിലെ നാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിവേഴ്സിറ്റിയിലെ ആർമി സോഫ്റ്റ്‌വെയർ പാർക്കിനായി  ഹനോയിയിലെ ഇന്ത്യൻ എംബസിയും, വിയറ്റ്നാമിലെ ദേശീയ പ്രതിരോധ മന്ത്രാലയത്തിലെ ടെലികമ്മ്യൂണിക്കേഷൻ യൂണിവേഴ്‌സിറ്റിയും തമ്മിൽ 5 ദശലക്ഷം യുഎസ് ഡോളർ ഇന്ത്യൻ ധന സഹായത്തിനുള്ള കരാർ.

സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ രംഗത്ത് പരിശീലനത്തിനും സേവനങ്ങൾക്കുമുള്ള വ്യവസ്ഥകളോടെ നാ‌ ട്രാങ്ങിലെ ടെലികമ്മ്യൂണിക്കേഷൻ യൂണിവേഴ്‌സിറ്റിയിലെ ആർമി സോഫ്റ്റ്‌വെയർ പാർക്കിൽ ഐടി ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന്.
 

( ഉത്തരവാദിത്വം: ശ്രീ പ്രണയ് വർമ്മ

വിയറ്റ്നാമിലെ ഇന്ത്യൻ അംബാസഡർ, കേണൽ ലെ സുവാൻ ഹംഗ്,

റെക്ടർ)

 

5. ഇന്ത്യയിലെ ഐക്യരാഷ്ട്രസഭ സമാധാനസംരക്ഷണ പ്രവർത്തന കേന്ദ്രം, വിയറ്റ്നാമിലെ സമാധാനസംരക്ഷണ പ്രവർത്തന വകുപ്പ് എന്നിവ തമ്മിൽ യുഎൻ സമാധാന സംരക്ഷണ സഹകരണത്തിനായുള്ള ക്രമീകരണം നടപ്പാക്കൽ

യുഎൻ സമാധാന സംരക്ഷണ മേഖലയിലെ സഹകരണം ഊർജിതമാക്കുന്നതിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ വിലയിരുത്തുക.
 

( ഉത്തരവാദിത്വം: മേജർ ജനറൽ അനിൽ കെആർ കാഷിദ്

അഡീഷണൽ ഡയറക്ടർ ജനറൽ (ഐസി), മേജർ ജനറൽ ഹോങ് കിം ഫുംഗ്

ഡയറക്ടർ )

 

6. ഇന്ത്യയുടെ ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡും (എഇആർബി) വിയറ്റ്നാം ഏജൻസി ഫോർ റേഡിയേഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റിയും (VARANS) തമ്മിലുള്ള ധാരണാപത്രം.

ആണവവികിരണപ്രതിരോധം, ആണവ സുരക്ഷ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും റെഗുലേറ്ററി ബോഡികൾ തമ്മിലുള്ള പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുക.
 

( ഉത്തരവാദിത്വം: ശ്രീ ജി. നാഗേശ്വര റാവു

ചെയർമാൻ, പ്രൊഫ. ങുയെൻ തുവാൻ ഖായ്

ഡയറക്ടർ ജനറൽ)

 

7. സി‌എസ്‌ഐ‌ആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, വിയറ്റ്നാം പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കിടയിലുള്ള ധാരണാപത്രം.

പെട്രോളിയം ഗവേഷണത്തിലും പരിശീലനത്തിലും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്.

( ഉത്തരവാദിത്വം: ഡോ.അഞ്ജാൻ റേ

ഡയറക്ടർ, മിസ്റ്റർ ങുയെൻ ആൻ ഡ്യുവോ

ഡയറക്ടർ)

 

8. ടാറ്റ മെമ്മോറിയൽ സെന്റർ ഓഫ് ഇന്ത്യയ്ക്കും വിയറ്റ്നാം നാഷണൽ കാൻസർ ഹോസ്പിറ്റലിനും ഇടയിലുള്ള ധാരണാപത്രം.

പരിശീലനം, ശാസ്ത്ര ഗവേഷണം, ആരോഗ്യ പരിരക്ഷാ സേവനങ്ങൾ, രോഗനിർണയത്തിലെ സഹകരണം, കാൻസർ രോഗികൾക്കുള്ള ചികിത്സ എന്നിവയിൽ വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുക.

( ഉത്തരവാദിത്വം: ഡോ. രാജേന്ദ്ര എ ബദ്വേ

ഡയറക്ടർ, മിസ്റ്റർ ലെ വാൻ ക്വാങ്

ഡയറക്ടർ )

 

9. നാഷണൽ സോളാർ ഫെഡറേഷൻ ഓഫ് ഇന്ത്യയും വിയറ്റ്നാം ക്ലീൻ എനർജി അസോസിയേഷനും തമ്മിലുള്ള ധാരണാപത്രം.

വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക, മികച്ച സമ്പ്രദായങ്ങൾ, ഇന്ത്യൻ, വിയറ്റ്നാമീസ് സൗരോർജ്ജ വ്യവസായങ്ങളിലെ വിവരങ്ങൾ, ഇന്ത്യയിലും വിയറ്റ്നാമിലും സൗരോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ വ്യവസായഅവസരങ്ങൾ പര്യവേക്ഷണം ചെയ്യുക.

( ഉത്തരവാദിത്വം: ശ്രീ പ്രണവ് ആർ. മേത്ത

ചെയർമാൻ, മിസ്റ്റർ ഡാവോ ഡു ഡുവോംഗ്

പ്രസിഡന്റ്)



 

പ്രഖ്യാപനങ്ങൾ:
 

1. വിയറ്റ്നാമിനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ 100 ദശലക്ഷം യുഎസ് ഡോളർ ഡിഫൻസ് ലൈൻ ഓഫ് ക്രെഡിറ്റിന് കീഴിൽ  വിയറ്റ്നാം ബോർഡർ ഗാർഡ് കമാൻഡിനായി ഹൈ സ്പീഡ് ഗാർഡ് ബോട്ട് (എച്ച്എസ്ജിബി) നിർമാണ പദ്ധതി നടപ്പിലാക്കൽ. നിർമാണം  പൂർത്തിയാക്കിയ ഒരു എച്ച്എസ്ജിബി വിയറ്റ്നാമിന് കൈമാറുക; ഇന്ത്യയിൽ നിർമ്മിച്ച രണ്ട് എച്ച്എസ്ജിബികളുടെ ലോഞ്ച്; കൂടാതെ ഏഴ് എച്ച്എസ്ജിബികളുടെ നിർമാണത്തിനുള്ള അടിത്തട്ടുകൾ വിയറ്റ്നാമിൽ നിർമ്മിക്കും.

2. വിയറ്റ്നാമിലെ നിൻ തുവാൻ പ്രവിശ്യയിലെ പ്രാദേശിക സമൂഹത്തിന്റെ പ്രയോജനത്തിനായി 1.5 ദശലക്ഷം യു എസ് ഡോളറിന്റെ ഇന്ത്യൻ ‘ഗ്രാന്റ്-ഇൻ-എയ്ഡ്’ സഹായത്തോടെ  ഏഴ് വികസന പദ്ധതികൾ പൂർത്തീകരിച്ച് കൈമാറുക.

3. 2021-2022 സാമ്പത്തിക വർഷം മുതൽ നിലവിലെ  അഞ്ച് മുതൽ പത്ത് വരെ ആനുവൽ ക്വിക് ഇംപാക്റ്റ് പ്രോജക്റ്റുകളുടെ (ക്യുഐപി) എണ്ണം വർദ്ധിപ്പിക്കുക.

4. വിയറ്റ്നാമിലെ പൈതൃക സംരക്ഷണത്തിനു മൂന്ന് പുതിയ വികസന പങ്കാളിത്ത പദ്ധതികൾ (മൈ സണിൽ  ക്ഷേത്രത്തിന്റെ എഫ്-ബ്ലോക്ക്; ക്വാങ് നാം പ്രവിശ്യയിലെ ഡോങ് ഡുവോംഗ് ബുദ്ധവിഹാരം, ഫു യെൻ പ്രവിശ്യയിലെ നാൻ ചാം ടവർ).

5. ഇന്ത്യ - വിയറ്റ്നാം നാഗരിക സാംസ്കാരിക ബന്ധങ്ങളെക്കുറിച്ച് ഒരു എൻ‌സൈക്ലോപീഡിയ തയ്യാറാക്കുന്നതിനായി ഉഭയകക്ഷി പദ്ധതിക്കു തുടക്കം കുറിക്കുക.

 

***



(Release ID: 1682646) Visitor Counter : 138