ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാജ്യത്തെ മാധ്യമരംഗം പ്രതിസന്ധി നേരിടുന്നതായും വെല്ലുവിളികളെയും അനിശ്ചിതമായ ഭാവി സന്ദർഭങ്ങളെയും മറികടക്കാൻ തിരുത്തൽ നടപടികൾ ആവശ്യമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു
Posted On:
18 DEC 2020 2:31PM by PIB Thiruvananthpuram
അപകടകരമായ സാങ്കേതികവിദ്യകളുടെ വരവിനെ തുടർന്ന് സത്യസന്ധമായ വാർത്തകളും മാധ്യമപ്രവർത്തനവും നേരിടുന്ന വെല്ലുവിളികളിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം വെങ്കയ്യനായിഡു ആശങ്ക രേഖപ്പെടുത്തി.
ജനങ്ങളെ ശാക്തീകരിക്കുന്നതിനായുള്ള ഫലപ്രദമായ സംവിധാനം എന്ന നിലയിൽ വിശ്വാസയോഗ്യമായ മാധ്യമ പ്രവർത്തനത്തിനായി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“മാധ്യമപ്രവർത്തനം: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ എം. വി. കാമത് മെമ്മോറിയൽ എൻഡോവ്മെന്റ് പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിൽ നിന്നും വിർച്ച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.
ഇന്റർനെറ്റ്ന്റെ വരവോടെയും സമൂഹമാധ്യമങ്ങൾ പ്രചാരം നേടിയ സാഹചര്യത്തിലും വ്യാജവാർത്തകളും അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ഉള്ള മാധ്യമപ്രവർത്തനവും സൃഷ്ടിക്കുന്ന “നൈമിഷിക” മാധ്യമപ്രവർത്തനത്തിന്റെ വെല്ലുവിളികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ശരിയായ പൊതു ധാരണകളും വീക്ഷണങ്ങളും രൂപപ്പെടുത്താൻ മാധ്യമങ്ങൾക്കുള്ള കഴിവിനെ പറ്റി സംസാരിക്കവേ ഇത്തരം നടപടികളുടെ ഭാഗമാകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് ശ്രീ നായിഡു വ്യക്തമാക്കി.
വ്യത്യസ്ത കാരണങ്ങൾ മൂലവും, സങ്കീർണമായ മാറ്റങ്ങൾ സൃഷ്ടിച്ച അനിശ്ചിതമായ ഭാവി മൂലവും മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെ പറ്റി സംസാരിക്കവേ, ഒരു തെറ്റുതിരുത്തൽ സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ശോഭനമായ ഒരു ഭാവിക്ക് ഇത് കൂടിയേ തീരൂ എന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു
തന്റെ നീണ്ട ഔദ്യോഗിക ജീവിതകാലയളവിൽ മുറുകെപ്പിടിച്ച വിശ്വാസങ്ങളും സ്വീകരിച്ച നടപടികളും കൊണ്ട് രാജ്യത്തിന് അകത്തും പുറത്തും ബഹുമാനം നേടിയെടുക്കാൻ കഴിഞ്ഞ വ്യക്തിത്വമായിരുന്നു കാമത്തിന്റേതെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു.
***
(Release ID: 1681740)
Visitor Counter : 167