പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര ഭാരതി ഉത്സവം 2020 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 11 DEC 2020 5:42PM by PIB Thiruvananthpuram

അന്താരാഷ്ട്ര ഭാരതി ഉത്സവം 2020 നെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. ഭാരതിയാറുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. മഹാകവി  സുബ്രഹ്മണ്യഭാരതിയുടെ നൂറ്റിമുപ്പത്തെട്ടാം ജന്മ വാർഷികത്തോടനുബന്ധിച്ചുള്ള ഭാരതി ഉത്സവം, വാനവിൽ കൾച്ചറൽ സെന്റർ  ആണ് സംഘടിപ്പിച്ചിരിക്കുന്നത്.ഈ വർഷത്തെ ഭാരതി അവാർഡ് ജേതാവും പണ്ഡിതനുമായ സീനി വിശ്വനാഥനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

 മഹാ കവിയുടെ കൃതികളും,തത്വവും, ജീവിതവും  ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാ ണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  മഹാകവിയുടെ വാ രണാസിയുമായുള്ള അടുത്ത ബന്ധത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു.  കേവലം 39 വർഷത്തെ ജീവിതത്തിനുള്ളിൽ  അദ്ദേഹം നിരവധി കവിതകൾ എഴുതുകയും, ഒരുപാട് കാര്യങ്ങൾ ചെയ്യുകയും, പലതിലും മികവ് പുലർത്തുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികൾ , നമുക്ക്,ശോഭനമായ ഭാവിക്കുള്ള  മാർഗദീപം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 ഇന്നത്തെ യുവാക്കൾക്ക്, സുബ്രഹ്മണ്യ ഭാരതിയിൽ  നിന്ന്, അദ്ദേഹത്തിന്റെ ധൈര്യം ഉൾപ്പെടെ വളരെയധികം കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുബ്രഹ്മണ്യ ഭാരതിയെ സംബന്ധിച്ചിടത്തോളം ഭയം എന്നത് അജ്ഞാതമായിരുന്നു.
 പൗരാണികവും ആധുനികവും തമ്മിലുള്ള ആരോഗ്യകരമായ മിശ്രണത്തിൽ  ഭാരതിയാർ വിശ്വസിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു .  നമ്മുടെ മൂല്യങ്ങളിൽ അധിഷ്ഠിതമായി  നിലനിന്നുകൊണ്ട് ഭാവിയെ നോക്കി കണ്ട സുബ്രഹ്മണ്യ ഭാരതി, തമിഴ് ഭാഷയെയും മാതൃരാജ്യമായ  ഇന്ത്യയെയും  അദ്ദേഹത്തിന്റെ ഇരു  കണ്ണുകളായാണ് പരിഗണിച്ചിരുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

 സുബ്രഹ്മണ്യ ഭാരതിയുടെ, പുരോഗതിയെ കുറിച്ചുള്ള നിർവചനത്തിൽ പ്രധാന പങ്ക് സ്ത്രീകൾക്ക് ആയിരുന്നു. സ്വതന്ത്രരും ശാക്തീകരിക്കപ്പെട്ട സ്ത്രീകളും ആയിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ പ്രധാനം. സ്ത്രീകൾ തല ഉയർത്തിപ്പിടിച്ച് നടക്കുകയും ആളുകളോട് കണ്ണിൽ നോക്കി സംസാരിക്കുകയും ചെയ്യണം എന്ന് അദ്ദേഹം എഴുതി.
 നമ്മുടെ യുവാക്കൾക്ക് ഭാരതിയാറിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും, എല്ലാവരും അദ്ദേഹത്തിന്റെ കൃതികൾ വായിച്ച് അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാരതിയാറുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വാനവിൽ കൾച്ചറൽ സെന്ററിനെ  പ്രധാനമന്ത്രി അഭിനന്ദിച്ചു.

****


(Release ID: 1680082) Visitor Counter : 195