വാണിജ്യ വ്യവസായ മന്ത്രാലയം
കൂടുതൽ ഊർജ്ജസ്വലവും ശക്തവുമായ പങ്കാളിത്തത്തിനായി ഇന്ത്യയും സ്വീഡനും യോജിച്ച് പ്രവർത്തിക്കണമെന്ന് ശ്രീ പീയൂഷ് ഗോയൽ
Posted On:
11 DEC 2020 4:31PM by PIB Thiruvananthpuram
കൂടുതൽ ഊർജ്ജസ്വലവും ശക്തവുമായ പങ്കാളിത്തത്തിനായി ഇന്ത്യയും സ്വീഡനും യോജിച്ച് പ്രവർത്തിക്കണമെന്ന്കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യ–സ്വീഡൻ സ്‌ട്രാറ്റജിക് ബിസിനസ് പാർട്‌ണർഷിപ്പ് സിഇഒ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 വെല്ലുവിളികൾ നിറഞ്ഞ വർഷമാണ്. എന്നാൽ ഈ പ്രതിസന്ധിയെ അവസരങ്ങളാക്കി മാറ്റണം. സിഇഒ ഫോറം, ഇന്ത്യ-സ്വീഡൻ സ്‌ട്രാറ്റജിക് ബിസിനസ് പാർട്‌ണർഷിപ്പ് എല്ലാ തലത്തിലും സൗഹൃദം വികസിപ്പിക്കാനും സ്വീഡനെ ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാക്കാനും സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
135 കോടി ജനങ്ങളുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് അവസരങ്ങളാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വീഡനും യൂറോപ്യൻ യൂണിയനും താരിഫ് ഇതര തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കി അതിന്റെ വാതായനങ്ങൾ കുറച്ചുകൂടി വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീ ഗോയൽ പറഞ്ഞു. അങ്ങനെയെങ്കിൽ വ്യാപാരത്തിലും വാണിജ്യ വികസനത്തിലും ഇരുവശത്തും വർധനയുണ്ടാകും.
***
(Release ID: 1680040)
Visitor Counter : 208