ആഭ്യന്തരകാര്യ മന്ത്രാലയം

ലഹരി മരുന്ന് നിയന്ത്രണ സഹകരണം സംബന്ധിച്ച അഞ്ചാമത്  ഇന്ത്യ - മ്യാൻമർ ഉഭയകക്ഷി യോഗം  വിർച്വലായി നടന്നു

Posted On: 11 DEC 2020 1:19PM by PIB Thiruvananthpuram



ലഹരി മരുന്ന് നിയന്ത്രണ സഹകരണം സംബന്ധിച്ച അഞ്ചാമത്  ഇന്ത്യ - മ്യാൻമർ ഉഭയകക്ഷി യോഗം ഇന്ത്യൻ  ലഹരി മരുന്ന് നിയന്ത്രണ ബ്യൂറോയും (Narcotics Control Bureau -എൻ‌.സി‌.ബി.) മ്യാൻമാറിന്റെ കേന്ദ്ര ലഹരി മരുന്ന് ദുരുപയോഗ നിയന്ത്രണ സമിതിയും (Central Committee for Drug Abuse Control, Myanmar) തമ്മിൽ  2020 ഡിസംബർ 10 ന് വിർച്വലായി നടന്നു.

ഇന്ത്യൻ പ്രതിനിധി സംഘത്തെ എൻ.സി.ബി.ഡയറക്ടർ ജനറൽ ശ്രീ രാകേഷ് അസ്താനയും, മ്യാൻമർ പ്രതിനിധി സംഘത്തെ ആ രാജ്യത്തിന്റെ കേന്ദ്ര ലഹരി മരുന്ന് ദുരുപയോഗ നിയന്ത്രണ സമിതി ജോയിന്റ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ വിൻ നായിംഗുമാണ് നയിച്ചത്.

മ്യാൻമർ അതിർത്തി പങ്കിടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി മരുന്ന് ലഭ്യതയും ഉപയോഗവും  ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാന പ്രശ്നമാണെന്ന്  ശ്രീ രാകേഷ് അസ്താന പറഞ്ഞു. ഇന്ത്യ-മ്യാൻമർ അതിർത്തിക്കു പുറമെ, ബംഗാൾ ഉൾക്കടൽ വഴി സമുദ്രമാർഗ്ഗത്തിലൂടെയുള്ള ലഹരി മരുന്ന് കടത്ത് ഇരു രാജ്യങ്ങൾക്കും മുമ്പിൽ  ഒരു പുതിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

സമയബന്ധിതമായി വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും യോജിപ്പിലെത്തുകയും ലഹരി മരുന്ന് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി അതിർത്തിയിലെ ഉദ്യോഗസ്ഥർ / ഫീൽഡ് ലെവൽ ഓഫീസർമാർ എന്നിവരും ഫ്രണ്ട് ലൈൻ ഓഫീസർമാരും പങ്കെടുക്കുന്ന യോഗങ്ങൾ പതിവായി നടത്താൻ തീരുമാനിക്കുകയും  ചെയ്തു.

***



(Release ID: 1679997) Visitor Counter : 242