പരിസ്ഥിതി, വനം മന്ത്രാലയം
യമുന നദിയിലെ മലിനീകരണത്തിലും നുരപൊങ്ങലിലും സി.പി.സി.ബി ആശങ്ക പ്രകടിപ്പിച്ചു
Posted On:
06 DEC 2020 6:00PM by PIB Thiruvananthpuram
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി) യമുനാനദിയിലെ വെള്ളത്തിന്റെ ഗുണനിലവാരവും ഓവുചാലുകളില്‍ നിന്നും നദിയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതും നിരീക്ഷിച്ചു. അടുത്തിടെ 22 ഓവുചാലുകള്‍ പരിശോധിച്ചിരുന്നു, അതില്‍ 14 ഓവുചാലുകള്‍ (സോണിയാവിഹാര്‍, നജഫ്ഗഡ്, ശാസ്ത്രിപാര്‍ക്ക്, ഷഹാദ്ര എന്നിവ) അടച്ചിട്ടില്ല എന്നും
മലിനജലം ഒഴുക്കിവിടുന്നുവെന്നും കണ്ടെത്തി. എന്നാല്‍ 05 ഓവുചാലുകള്‍ 100% അടച്ചിട്ടുണ്ടെന്നും അവ താഴേയ്ക്ക് ഒഴുകുന്നില്ലെന്നും കണ്ടെത്തി, 02 ഓവുചാലുകള്‍ അടച്ചിട്ടുണ്ടെങ്കിലും അവ കവിഞ്ഞ് യുമനാാനദിയിലേക്ക് ഒഴുകുന്നതായും കണ്ടെത്തി. ഒരു ഓവുചാലില്‍ ഒഴുക്കേയില്ല. ഭാഗീകമായി/സംസ്‌ക്കരിക്കപ്പെടാത്ത മലിനജലത്തിന്റെ ഒഴുക്കും ഫോസ്ഫറസ് ഉള്‍പ്പെടുന്ന വ്യാവസായിക മലിനജലവും പലതവണ പതകളും കണ്ടെത്തിയിരുന്നു.
സി.പി.സി.ബി ഇത് അവലോകനം ചെയ്യുകയും എസ്.ടി.പികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും സംസ്‌ക്കരിക്കാത്ത മലിനജലം ഈ ഓവുചാലുകളിലേക്ക് ഒഴുക്കിവിടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സമയബന്ധിത കര്‍മ്മപദ്ധതി സമര്‍പ്പിക്കാന്‍ ഡല്‍ഹി ജലബോര്‍ഡിന് നിര്‍ദ്ദേശവും നല്‍കി.
***
(Release ID: 1678788)
Visitor Counter : 180