ഭൗമശാസ്ത്ര മന്ത്രാലയം
അടുത്ത 24 മണിക്കൂറിൽ ദക്ഷിണ തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും, കേരളം, മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമോ, അതിശക്തമോ ആയ മഴയ്ക്ക് സാധ്യത
Posted On:
04 DEC 2020 9:20AM by PIB Thiruvananthpuram
മുന്നറിയിപ്പുകൾ
(i) മഴ
അടുത്ത 24 മണിക്കൂറിൽ ദക്ഷിണ തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും, കേരളം, മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമോ, അതിശക്തമോ ആയ മഴയ്ക്ക് സാധ്യത.
(ii) കാറ്റ് - മുന്നറിയിപ്പ്
അടുത്ത 24 മണിക്കൂർ നേരത്തേക്ക് കേരളത്തിന്റെ ദക്ഷിണ തീരങ്ങളിൽ, പ്രത്യേകിച്ചും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ ശരാശരി 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. കാറ്റിന്റെ വേഗം പരമാവധി 55 കിലോമീറ്റർ വരെ വർദ്ധിക്കാനും ഇടയുണ്ട്.
(iii) സമുദ്ര അവസ്ഥ
അറബിക്കടലിന്റെ ദക്ഷിണ കിഴക്കൻ മേഖലകളിലും, കോമോറിൻ പ്രദേശത്തും, കേരള തീരങ്ങളിലും ഡിസംബർ 4 നു വൈകിട്ട് സമുദ്രം പ്രക്ഷുബ്ധം ആകാൻ സാധ്യത.
(iv) മത്സ്യബന്ധനത്തിന് പോകുന്നവർക്കുള്ള മുന്നറിയിപ്പുകൾ, സ്വീകരിക്കേണ്ട നടപടികൾ
മാന്നാർ ഉൾക്കടൽ, ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ മേഖലകൾ, ദക്ഷിണ തമിഴ്നാട് തീരങ്ങൾ, ശ്രീലങ്കയുടെ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ അടുത്ത 12 മണിക്കൂർ നേരത്തേക്കും, കേരള തീരം, ലക്ഷദ്വീപ്-മാലദ്വീപ് പ്രദേശം, അറബിക്കടലിന്റെ ദക്ഷിണ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് അടുത്ത 24 മണിക്കൂർ നേരത്തേക്കും മത്സ്യബന്ധനത്തിനായി പോകരുത്.
ഏറ്റവും പുതിയ വിവരങ്ങൾക്കായി താഴെ കാണുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക:
http://www.rsmcnewdelhi.imd.gov.in
http://www.mausam.imd.gov.in
മേഖല തിരിച്ചുള്ള കാലാവസ്ഥാപ്രവചനം മുന്നറിയിപ്പുകൾ എന്നിവയ്ക്കായി MAUSAMആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. മിന്നൽ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കാനായി DAMINIആപ്ലിക്കേഷനും കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിക്ക് ഉണ്ടാകാനിടയുള്ള വെല്ലുവിളികൾ സംബന്ധിച്ച വിവരങ്ങൾക്കായി MEGHDOOTആപ്ലിക്കേഷനും ഉപയോഗിക്കുക.
****
(Release ID: 1678330)
Visitor Counter : 115