വാണിജ്യ വ്യവസായ മന്ത്രാലയം

ബൗദ്ധിക സ്വത്തവകാശ സഹകരണത്തിൽ ഇന്ത്യ–യുഎസ്എ ധാരണാപത്രം

Posted On: 03 DEC 2020 2:58PM by PIB Thiruvananthpuram

2020 ഡിസംബർ 2 ന്  വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ പ്രമോഷൻ ഓഫ്‌ ഇൻഡസ്‌ട്രി ആൻഡ്‌ ഇന്റേണൽ ട്രേഡും  (ഡിപിഐഐടി) അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസും (യു‌എസ്‌പി‌ടി‌ഒ) തമ്മിൽ ബൗദ്ധിക സ്വത്തവകാശ സഹകരണ മേഖലയിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു.

ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മോഹപത്രയും യുഎസ്‌  പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് (യു‌എസ്‌പി‌ടി‌ഒ) ഡയറക്ടറും  കൊമേഴ്‌സ്  ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി അണ്ടർ സെക്രട്ടറിയുമായ  ആൻഡ്രേയ്‌ ഇയാന്‍‌കുവും വെർച്വലായി ഒപ്പിട്ടു.

ഇരു രാജ്യങ്ങളും ഇനിപ്പറയുന്ന രീതിയിൽ ബൗദ്ധിക സ്വത്തവകാശ സഹകരണം വർദ്ധിപ്പിക്കുകയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്:

a. മികച്ച രീതികൾ, അനുഭവങ്ങൾ, അറിവ് എന്നിവയുടെ കൈമാറ്റത്തിനും പ്രചാരണത്തിനും സൗകര്യമൊരുക്കൽ

b. പരിശീലന പരിപാടികളിൽ സഹകരണം

c. നവീകരണ പദ്ധതികൾ, പുതിയ ഡോക്യുമെന്റേഷൻ, വിവര സംവിധാനങ്ങൾ എന്നിവയുടെ വികസനവും നടപ്പാക്കലും സംബന്ധിച്ച വിവരങ്ങളുടെ  കൈമാറ്റം

d. പരസ്പരം തീരുമാനിക്കാവുന്ന സഹകരണ പ്രവർത്തനങ്ങൾ

ധാരണാപത്രം നടപ്പാക്കുന്നതിന് ഇരുരാജ്യവും രണ്ടു വർഷ വർക്ക് പ്ലാൻ തയ്യാറാക്കും.

****



(Release ID: 1678065) Visitor Counter : 235