രാഷ്ട്രപതിയുടെ കാര്യാലയം
ആർമി ഗാർഡ് ബെറ്റാലിയന്റെ ചാർജ് കൈമാറ്റ ചടങ്ങ്, രാഷ്ട്രപതി വീക്ഷിച്ചു
പോസ്റ്റഡ് ഓണ്‍:
28 NOV 2020 1:29PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന ആർമി ഗാർഡ് ബെറ്റാലിയന്റെ ചാർജ് കൈമാറ്റ ചടങ്ങ്, രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് വീക്ഷിച്ചു. ആദ്യ ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബെറ്റാലിയൻ ആണ്, രാഷ്ട്രപതിഭവനിൽ, സെറിമോണിയൽ ആർമി ഗാർഡ് ബെറ്റാലിയൻ പദവിയിൽ മൂന്നര വർഷത്തെ സേവനത്തിനുശേഷം, ചാർജ് കൈമാറിയത്. ചടങ്ങിൽ, സിഖ് റെജിമെന്റിലെ ആറാം ബറ്റാലിയൻ ചാർജ് ഏറ്റെടുത്തു.
കരസേനയിലെ വിവിധ ഇൻഫെന്ററി യൂണിറ്റുകളാണ്, ഊഴമനുസരിച്ച് രാഷ്ട്രപതി ഭവനിലെ ആർമി ഗാർഡ് ബെറ്റാലിയൻ പദവിയിൽ സേവനമനുഷ്ഠിക്കുന്നത്. വിശിഷ്ട വ്യക്തികൾക്കുള്ള ഗാർഡ് ഓഫ് ഓണർ, സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകൾ, ബീറ്റിംഗ് ദി റിട്രീറ്റ് തുടങ്ങിയ ആചാരപരമായ ചടങ്ങുകളിൽ പങ്കെടുത്ത് പ്രകടനം നടത്തുന്നത് ആർമി ഗാർഡ് ബെറ്റാലിയൻ ആണ്.


***
( റിലീസ് ഐ.ഡി: 1676785)
സന്ദര്‍ശക കൗണ്ടര്‍ : 192