പ്രധാനമന്ത്രിയുടെ ഓഫീസ്
മൂന്ന് നഗരങ്ങളിലെ കോവിഡ് പ്രതിരോധകുത്തിവയ്പ്പ് തയാറാക്കുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നാളെ സന്ദര്‍ശനം നടത്തും
प्रविष्टि तिथि:
27 NOV 2020 4:36PM by PIB Thiruvananthpuram
പ്രതിരോധ കുത്തിവയ്പ്പ് വികസനവും നിര്‍മ്മാണപ്രക്രിയകളും നേരിട്ട് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മൂന്ന് നഗരങ്ങൾ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദ്രാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.
കോവിഡ്-19നെതിരായ പോരാട്ടത്തിന്റെ നിര്‍ണ്ണായകഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിക്കുമ്പോള്‍, ഈ മൂന്ന് സ്ഥലങ്ങളിൽ പ്രധാനമന്ത്രി സന്ദര്‍ശനങ്ങള്‍ നടത്തുന്നതും അവിടുത്തെ ശാസ്ത്രജ്ഞന്മാരുമായി സംവദിക്കുന്നതും തയാറെടുപ്പുകള്‍, വെല്ലുവിളികള്‍, പൗരന്മാര്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമത്തിന്റെ മാര്‍ഗ്ഗരേഖകള്‍ എന്നിവ സംബന്ധിച്ച പരിപ്രേക്ഷ്യങ്ങള്‍ അദ്ദേഹത്തിന് നേരിട്ട് ലഭിക്കുന്നതിന് സഹായകരമാകും
***
(रिलीज़ आईडी: 1676540)
आगंतुक पटल : 226
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada