ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

320 കോടി രൂപയുടെ 28 ഭക്ഷ്യസംസ്കരണ പദ്ധതികൾക്ക് അനുമതി.


10000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉള്ള പദ്ധതികൾ.

ഐ എം എ സി യോഗത്തിൽ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ അധ്യക്ഷതവഹിച്ചു.

Posted On: 21 NOV 2020 3:33PM by PIB Thiruvananthpuram

 ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പിന്റെ 107.42 കോടി രൂപയുടെ ധന സഹായം  ഉൾപ്പെടെയുള്ള 320.33 കോടി രൂപയുടെ 28 ഭക്ഷ്യസംസ്കരണ പദ്ധതികൾക്ക് അംഗീകാരം. ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന്, മന്ത്രിതല അംഗീകാര സമിതിയാണ് സി ഇ എഫ് പി പി സി യ്ക്ക്  കീഴിലുള്ള പദ്ധതികൾക്ക് അംഗീകാരം നൽകിയത്. 10 സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്ന പദ്ധതി പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 പ്രധാനമന്ത്രി കിസാൻ സമ്പാദ യോജനയ്ക്ക് കീഴിൽ സാമ്പത്തിക സഹായത്തോടെയുള്ള ഭക്ഷ്യസംസ്കരണ സംരക്ഷണ ശേഷി വികസന പദ്ധതി(CEFPPC)കളാണ് ഇന്ന്   വീഡിയോ കോൺഫറൻസിങ്ങിലൂടെചേർന്ന മന്ത്രിതല അംഗീകാര സമിതി (IMAC) പരിഗണിച്ചത്. ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് സഹമന്ത്രി ശ്രീ രാമേശ്വർ തെലി യോഗത്തിൽ പങ്കെടുത്തു. പദ്ധതി പ്രമോട്ടർമാരും വെർച്വൽ ആയി പങ്കെടുത്തു.

 28 പദ്ധതികളിലായി 1237 മെട്രിക് ടൺ  പ്രതിദിന ഭക്ഷ്യ സംസ്കരണ ശേഷി കൈവരിയ്ക്കാൻ ആകും. മധ്യപ്രദേശ്,ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര,ജമ്മുകശ്മീർ, കർണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ്,ആസാം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി വ്യാപിച്ചിരിക്കുന്നത്. 48.87കോടി രൂപയുടെ 6 പദ്ധതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഉള്ളതാണ്.ഇതിൽ 20.35 കോടി രൂപ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് ധനസഹായമായി നൽകും.

 

***


(Release ID: 1674903) Visitor Counter : 205