രാജ്യരക്ഷാ മന്ത്രാലയം

ഇന്തോ-തായ് കോർഡിനേറ്റഡ് പട്രോൾ (ഇന്തോ-തായ് സംയുക്ത നാവിക നിരീക്ഷണം -കോർപാറ്റ്)

Posted On: 20 NOV 2020 1:33PM by PIB Thiruvananthpuram

 

ഇന്ത്യൻ നാവികസേനയും റോയൽ തായ് നേവിയും ചേർന്നുള്ള  ഇന്ത്യ-തായ്‌ലൻഡ് കോർഡിനേറ്റഡ്
പട്രോളിന്റെ (ഇന്തോ-തായ് സംയുക്ത നാവിക നിരീക്ഷണം- കോർപാറ്റ്) മുപ്പതാം പതിപ്പ് 2020 നവംബർ 18 മുതൽ 20 വരെ നടക്കുന്നു  . മിസൈൽ വാഹക ശേഷിയുള്ളതും  തദ്ദേശീയമായി നിർമ്മിച്ചതുമായ  ഇന്ത്യൻ നാവിക സേനാ കപ്പൽ  ഐ.‌എൻ.‌എസ്. കർമുക്,  ഹിസ് മജസ്റ്റി തായ്‌ലൻഡ് ഷിപ്പ്,കാവോ ഫ്രയ ക്ലാസ് ഫ്രിഗേറ്റ്, എച്ച്.റ്റി.എം.എസ്. ക്രാബൂരി, രണ്ട് നാവികസേനകളിൽ നിന്നുമുള്ള ഡോർനിയർ സമുദ്ര നിരീക്ഷണ വിമാനങ്ങൾ എന്നിവ കോർപാറ്റിൽ പങ്കെടുക്കുന്നു.

നാവിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, 2005 മുതൽ വർഷത്തിൽ രണ്ടുതവണ ഇരു നാവികസേനകളും തങ്ങളുടെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ കോർപാറ്റ് നടത്തി വരുന്നു.ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാനമായ ഈ മേഖലയിൽ സുരക്ഷിതമായ വാണിജ്യ കപ്പൽ ഗതാഗതവും അന്താരാഷ്ട്ര വ്യാപാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്തോ-തായ് സംയുക്ത നാവിക നിരീക്ഷണം. നാവികസേനകൾ  തമ്മിലുള്ള ധാരണയും പരസ്പരം ഏകോപിച്ചുള്ള പ്രവർത്തനത്തിലെ ക്ഷമതയും കോർ‌പാറ്റ് വികസിപ്പിക്കുന്നു.

****(Release ID: 1674510) Visitor Counter : 185