ഉപരാഷ്ട്രപതിയുടെ കാര്യാലയം

വലിയ സ്വപ്നങ്ങൾ കാണാനും ആത്മാർത്ഥതയോടെയും അച്ചടക്കത്തോടെയും പ്രവർത്തിക്കാനും വിദ്യാർത്ഥികളോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted On: 17 NOV 2020 2:27PM by PIB Thiruvananthpuram



വിദ്യാഭ്യാസമേഖലയിൽ,  രാജ്യം ഒരിക്കൽ കൂടി വിശ്വ ഗുരുവായി മാറേണ്ട ആവശ്യകത ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യനായിഡു ഇന്ന് വ്യക്തമാക്കി.അഗർത്തല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പതിമൂന്നാമത് ബിരുദദാന സമ്മേളനത്തെ ഉപ രാഷ്ട്രപതി ഓൺലൈനായി അഭിസംബോധന ചെയ്തു.

വിജ്ഞാനത്തിന്റെയും  നൂതനാശയങ്ങളുടെയും  വളർച്ചാ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാൻ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട്  അദ്ദേഹം ആഹ്വാനം ചെയ്തു. വിവിധ മേഖലകളിൽ മികച്ച ഗവേഷണം നടത്താനും,വ്യവസായ- അനുബന്ധ സ്ഥാപനങ്ങളുമായി, ചേർന്ന് പ്രവർത്തിക്കാനും ക്യാമ്പസുകളെ സൃഷ്ടിപരതയുടെയും ഗവേഷണത്തിന്റെയും മികവുറ്റ കേന്ദ്രങ്ങളാക്കി മാറ്റാനും അദ്ദേഹം പറഞ്ഞു.

മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ,   വലിയ സ്വപ്നങ്ങൾ കാണാനുള്ള യുവാക്കളോടുള്ള ഉപദേശം അനുസ്മരിച്ച അദ്ദേഹം, വിദ്യാർത്ഥികളോട് ഒരു ലക്ഷ്യം പിന്തുടരാനും അതിനായി കഠിനമായി  പരിശ്രമിക്കാനും ആഹ്വാനം ചെയ്തു.

 ബഹുതല സമീപനം സ്വീകരിക്കേണ്ടതിന്റെ  ആവശ്യകത എടുത്ത്പറഞ്ഞ ഉപരാഷ്ട്രപതി, പ്രധാന ഗവേഷണ മേഖലകളെ തിരിച്ചറിയാനും,സി എസ് ആർ പദ്ധതിയിൻ കീഴിൽ അവയ്ക്ക് ധനസഹായം നൽകാനും കോര്‍പ്പറേറ്റുകളോട്  അഭ്യർത്ഥിച്ചു.

****



(Release ID: 1673481) Visitor Counter : 243