പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
അഞ്ചാംഘട്ട OALP ലേലത്തിലൂടെ വിതരണം ചെയ്യപ്പെട്ട E&P ബ്ലോക്കുകളുടെ കരാർ ഒപ്പിടീൽ ചടങ്ങ് നടന്നു
Posted On:
17 NOV 2020 2:52PM by PIB Thiruvananthpuram
വിപണി സൗഹൃദ നയമായ ഓപ്പൺ അക്രിയേജ് ലൈസൻസിങ് പോളിസി (OALP) ഊർജ്ജ മേഖലയിലെ സ്വയംപര്യാപ്തത ഉറപ്പാകുന്നതായി പെട്രോളിയം, പ്രകൃതി വാതക, സ്റ്റീൽ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ. OALP അഞ്ചാംഘട്ട ലേലത്തിൽ വിതരണം ചെയ്യപ്പെട്ട 11 എണ്ണ-വാതക ബ്ലോക്കുകളുടെ കരാറുകൾ ഒപ്പിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
HELP പദ്ധതിയും അതേതുടർന്ന് പ്രഖ്യാപിക്കപ്പെട്ട OALP ലേലങ്ങളും രാജ്യത്തെ പര്യവേക്ഷണ പ്രവർത്തനങ്ങളിൽ പുരോഗതി സൃഷ്ടിച്ചതായി കേന്ദ്രമന്ത്രി നിരീക്ഷിച്ചു. എൺപതിനായിരം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രം നടന്നിരുന്ന പര്യവക്ഷണ പ്രവർത്തനങ്ങൾ, OALP അഞ്ചാംഘട്ട ലേലത്തിന് ശേഷം 2,37,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പുരോഗമിക്കുന്നത്.
OALP ൽ വിജയികളായ എല്ലാ സംരംഭകർക്കും തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ കേന്ദ്ര-സംസ്ഥാന ഭരണകൂട അനുമതികൾ അടക്കമുള്ള എല്ലാ പിന്തുണയും ശ്രീ പ്രധാൻ വാഗ്ദാനം ചെയ്തു.
*
(Release ID: 1673479)
Visitor Counter : 166