ശാസ്ത്ര സാങ്കേതിക മന്ത്രാലയം

2020 ലെ സ്വർണ്ണജയന്തി ഫെലോഷിപ്പിനർഹരായവരെ ശാസ്ത്രസാങ്കേതിക വകുപ്പ് തെരഞ്ഞെടുത്തു

Posted On: 12 NOV 2020 4:00PM by PIB Thiruvananthpuram

ജീവ ശാസ്‌ത്രം, രസതന്ത്ര ശാസ്‌ത്രം, കണക്ക്, ഭൗമ-അന്തരീക്ഷ ശാസ്‌ത്രം, ഭൗതിക ശാസ്‌ത്രം, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ നൂതന ഗവേഷണ ആശയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും  ഗവേഷണ വികസന മേഖലയിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ളവരുമായ  21 ശാസ്ത്രജ്ഞരെ സ്വർണ്ണ ജയന്തി ഫെലോഷിപ്പിനായി തിരഞ്ഞെടുത്തു. ഗവേഷണ പദ്ധതികളിൽ അംഗീകരിക്കപ്പെട്ട ചെലവുകളുടെ കാര്യത്തിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെയും, തടസ്സമില്ലാതെയും ഗവേഷണം നടത്താൻ അവാർഡിന്  തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞരെ അനുവദിക്കും.

തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുള്ള തെരഞ്ഞെടുക്കപ്പെട്ട  യുവശാസ്ത്രജ്ഞർക്ക് പ്രത്യേക സഹായവും പിന്തുണയും സ്വർണ്ണ ജയന്തി ഫെലോഷിപ്പ് പദ്ധതി ഉറപ്പ് നൽകുന്നു.തിരഞ്ഞെടുക്കപ്പെട്ട  യുവശാസ്ത്രജ്ഞർക്ക് അഞ്ച് വർഷത്തേക്ക് പ്രതിമാസം 25,000 രൂപ ലഭിക്കും. ഇതിനുപുറമെ, 5 വർഷത്തേക്ക് 5 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റും ലഭിക്കും. അവർ പ്രവർത്തിക്കുന്ന  സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പുറമേയാണ്  ഫെലോഷിപ്പ് നൽകുന്നത്. ഉപകരണങ്ങൾ, ആകസ്മിക ചെലവുകൾ, ദേശീയ അന്തർദേശീയ യാത്രകൾ, മറ്റ് പ്രത്യേക ആവശ്യങ്ങൾ എന്നിവയ്ക്കുള്ള ധനസഹായം യോഗ്യതാടിസ്ഥാനത്തിൽ വേറെ ലഭിക്കും.

 

***



(Release ID: 1672335) Visitor Counter : 152