ന്യൂനപക്ഷകാര്യ മന്ത്രാലയം
ഹുനാർ ഹാത്ത് - നവംബർ 11 മുതൽ 22 വരെ
Posted On:
10 NOV 2020 1:06PM by PIB Thiruvananthpuram
കൊറോണ മഹാമാരി മൂലം തടസ്സപ്പെട്ട 'ഹുനാർ ഹാത്ത്', ഏകദേശം 7 മാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ പുനരാരംഭിക്കും. “വോക്കൽ ഫോർ ലോക്കൽ” എന്ന ആശയത്തിലൂന്നി, തദ്ദേശീയ ഉത്പന്നങ്ങൾ പ്രധാന ആകർഷണമാകുന്ന തരത്തിൽ പിറ്റാംപുരയിൽ സംഘടിപ്പിക്കുന്ന 'ഹുനാർ ഹാത്ത് അറ്റ് ഡൽഹി ഹാത്ത്' കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്യും.
2020 നവംബർ 11 മുതൽ 22 വരെയാണ് “ഹുനാർ ഹാത്ത്” സംഘടിപ്പിക്കുന്നത് വൈവിധ്യമാർന്ന നൂറിലധികം സ്റ്റാളുകൾ “ഹുനാർ ഹാത്തിൽ” ഉണ്ടാകും.
രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള കരകൗശലത്തൊഴിലാളികൾക്ക് അവരുടെ ഉത്പന്നങ്ങൾക്കുള്ള വിപണി ഒരുക്കി നൽകുന്നത് കൂടാതെ പുതിയ അവസരങ്ങളും “ഹുനാർ ഹാത്ത്” തുറന്നു നൽകുന്നു.
“ഹുനാർ ഹാത്ത്” ഉത്പന്നങ്ങൾ ഇത്തവണ http://hunarhaat.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി വാങ്ങാനും ജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. കരകൗശലത്തൊഴിലാളികൾക്കും അവർ നിർമ്മിക്കുന്ന തദ്ദേശീയ ഉത്പന്നങ്ങൾക്കും 'ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലെയ്‌സിൽ' (GeM) രജിസ്റ്റർ ചെയ്യാനും സാധിക്കും.
***
(Release ID: 1671768)
Visitor Counter : 234