ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ഗാന്ധിയന്‍ യംഗ് ടെക്‌നോളജിക്കല്‍ പുരസ്‌കാരങ്ങൾ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ സമ്മാനിച്ചു
प्रविष्टि तिथि:
05 NOV 2020 5:13PM by PIB Thiruvananthpuram
സാങ്കേതിക മേഖലകളില്‍ യുവജനങ്ങളുടെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായുള്ള ഗാന്ധിയന്‍ യംഗ് ടെക്‌നോളജിക്കല്‍ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, ശാസ്ത്ര, സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വിതരണം ചെയ്തു. ന്യൂഡല്‍ഹിയില്‍ വിര്‍ച്വല്‍ ചടങ്ങിലൂടെയായിരുന്നു അവാര്‍ഡ് വിതരണം. സ്റ്റുഡന്റ്സ് ഇന്നവേഷൻസ് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് റിസര്‍ച്ച് എക്‌സ്‌പ്ലൊറേഷന്‍സ് (സിതാരേ-ജിവൈടിഐ), സൊസൈറ്റി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇനിഷ്യേറ്റീവ്‌സ് ഫോര്‍ സസ്‌റ്റൈനബിള്‍ ടെക്‌നോളജിക്കല്‍ ഇന്നൊവേഷന്‍സ് (സൃഷ്ടി-ജിവൈടിഐ) എന്നീ രണ്ടു വിഭാഗങ്ങളിലായി 21 പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്. പ്രത്യേക അഭിനന്ദന പുരസ്കാരങ്ങൾക്ക് 27 പേര്‍ അര്‍ഹരായി.

കണ്ടുപിടിത്തങ്ങളും പുതുമകളും ശാസ്ത്രീയ പരിഹാരങ്ങളും ജനജീവിതത്തിനു ഗുണപരമായ മാറ്റംവരുത്തുന്നതിനായിരിക്കണമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. സിതാരേ-ജിവൈടിഐ വിജയികള്‍ക്കായി, 89 പബ്‌ളിക്കേഷനുകള്‍ക്കും 39 പേറ്റന്റുകള്‍ക്കും പുറമെ പത്തുകോടി രൂപ വിലമതിക്കുന്ന പുരസ്‌കാരങ്ങളും നിക്ഷേപങ്ങളുമാണ് ഇതിനോടകം ഒരുക്കിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ്, ഡിഎസ്‌ഐആര്‍ സെക്രട്ടറി ഡോ. ശേഖര്‍ സി. മാണ്ഡെ, സിഎസ്‌ഐആര്‍ മുന്‍ ഡിജി ഡോ. ആര്‍ എ മാഷേല്‍കര്‍, സൃഷ്ടി നെറ്റ്‌വര്‍ക്ക് കോര്‍ഡിനേറ്റര്‍ പ്രൊഫ. അനില്‍ ഗുപ്ത എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
(रिलीज़ आईडी: 1670409)
आगंतुक पटल : 288