സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
വിദേശ സഹായത്തോടെയുള്ള ഡാം പുനരധിവാസ പദ്ധതിക്കും 2, 3 ഘട്ട പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Posted On:
29 OCT 2020 3:48PM by PIB Thiruvananthpuram
വേൾഡ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെ ഉള്ള ഡാം പുനരധിവാസ പദ്ധതിക്കും, 2, 3 ഘട്ട പുരോഗമന പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഡാമുകളുടെ പ്രവർത്തനവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനോടൊപ്പം, ഭരണനിർവഹണ ശാക്തീകരണവും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു.
10,211 കോടി രൂപയാണ് പദ്ധതിയുടെ ആകെ പ്രതീക്ഷിത ചെലവ്. 2021 ഏപ്രിൽ മുതൽ 2031 മാർച്ച് വരെ, രണ്ട് ഘട്ടങ്ങളായി ആയിരിക്കും പദ്ധതി നടപ്പാക്കുക. രണ്ട് അതി വ്യാപന (overlapping) വർഷങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള 10 വർഷ കാലയളവിലെ പദ്ധതിയിൽ ഓരോ ഘട്ടത്തിലുo ആറു വർഷം വീതമാണ് ഉണ്ടാവുക. ആകെ പദ്ധതി തുകയിൽ 7,000 കോടി രൂപ വിദേശ സഹായമായി ലഭിക്കും. ശേഷിക്കുന്ന 3,211 കോടി രൂപ നിർവഹണ ഏജൻസികൾ വഹിക്കണം. കേന്ദ്ര ഗവൺമെന്റ് വായ്പാ ബാധ്യത ആയി 1,024 കോടിരൂപയും കൗണ്ടർ പാർട്ട് ഫണ്ട് ഇനത്തിൽ 285 കോടി രൂപയും നൽകും.
രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട 736 ഡാമുകളുടെ പുനരുദ്ധാരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്നുള്ള 28 ഡാമുകളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായ, സംസ്ഥാന അടിസ്ഥാനത്തിൽ ഉള്ള ഡാമുകളുടെ പട്ടിക ചുവടെ ചേർക്കുന്നു:
Sl. No.
|
State/ Agency
|
No. Of Dams
|
1
|
Andhra Pradesh
|
31
|
2
|
Bhakra Beas Management Board (BBMB)
|
2
|
3
|
Chhattisgarh
|
5
|
4
|
Central Water Commission
|
|
5
|
Damodar Valley Corporation
|
5
|
6
|
Goa
|
2
|
7
|
Gujarat
|
6
|
8
|
Jharkhand
|
35
|
9
|
Karnataka
|
41
|
10
|
Kerala
|
28
|
11.
|
Madhya Pradesh
|
27
|
12.
|
Maharashtra
|
167
|
13.
|
Manipur
|
2
|
14.
|
Meghalaya
|
6
|
15.
|
Odisha
|
36
|
16.
|
Punjab
|
12
|
17.
|
Rajasthan
|
189
|
18.
|
Tamilnadu
|
59
|
19.
|
Telangana
|
29
|
20.
|
Uttar Pradesh
|
39
|
21.
|
Uttarakhand
|
6
|
22.
|
West Bengal
|
9
|
|
Total
|
736
|
(Release ID: 1669090)
Visitor Counter : 255
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada