ഉപരാഷ്ട്രപതിയുടെ കാര്യാലയം

ദസറയുടെ തലേദിവസംഉപ രാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു.


ആഘോഷങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

Posted On: 24 OCT 2020 5:39PM by PIB Thiruvananthpuram

ദസറയുടെ തലേദിവസമായ ഇന്ന്  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു ജനങ്ങൾക്ക് ആശംസകൾ നേർന്നു. ദസ്സറ  ആഘോഷപരിപാടികളിൽ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കാൻ അദ്ദേഹം ജനങ്ങളോട്  അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ സന്ദേശം താഴെ ചേർക്കുന്നു.

 

" ദസറയുടെ ശുഭകരമായ സന്ദർഭത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ എല്ലാ ആശംസകളും നേരുന്നു. രാജ്യമെമ്പാടും അത്യാഹ്ലാദപൂർവ്വം ആഘോഷിക്കുന്ന ദസറ തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകവും, ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ  ആഘോഷവുമാണ്.ഭഗവാൻ രാമന്റെ ധർമ്മനിഷ്ഠയും നീതിബോധവും കുലീനത്വവും നിറഞ്ഞ  ജീവിതത്തെ ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നു.  ധാർമികത, സത്യം, നീതി എന്നിവയുടെ ആൾരൂപമായ അദ്ദേഹം മകൻ, ഭർത്താവ്, രാജാവ്  എന്നീനിലകളിലും  മാതൃക വ്യക്തിത്വമായിരുന്നു.

 ദുർഗ്ഗാപൂജ, ആയുധപൂജ,   ഗൗരി പൂജ, രാവണന്റെ  പ്രതിമ കത്തിക്കൽ,ബാത്തുകമ്മ, സിരിമാണു  തുടങ്ങി ഈ  ഉത്സവവുമായി ബന്ധപ്പെട്ട്  നിരവധി ആഘോഷങ്ങൾ നടന്നുവരുന്നു.

 

 കുടുംബാംഗങ്ങൾക്ക് എല്ലാം ഒത്തുചേരാനും ഒരുമിച്ച്  ആഘോഷിക്കാനും ഉള്ള അവസരമാണ് ദസറ. എന്നാൽ ഈ വർഷം കോവിഡ് 19 മഹാമാരി മൂലം ഞാൻ രാജ്യത്തെ പൗരന്മാരോട്  ദസ്സറ  മിതമായി ആഘോഷിക്കാനും കോവിഡ്  പ്രോട്ടോകോൾ പൂർണമായും പാലിക്കാനും അഭ്യർത്ഥിക്കുന്നു.

 ഈ ഉത്സവം രാജ്യത്ത് സമാധാനം, ഐക്യം, ആരോഗ്യം, സമൃദ്ധി  എന്നിവ കൊണ്ടു വരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. "

 

***



(Release ID: 1667375) Visitor Counter : 130