ജൽ ശക്തി മന്ത്രാലയം

100 ദിവസത്തിനുള്ളില്‍ ഓരോ സ്‌കൂളിനും അംഗന്‍വാടി കേന്ദ്രത്തിനും പൈപ്പ് കുടിവെള്ള വിതരണം ഉറപ്പാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനം നടപ്പാക്കുന്നതിന് ജമ്മു കശ്മീര്‍ സര്‍വസജ്ജം


2023-24ല്‍ ദേശീയ തലത്തില്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തിനും മുമ്പേ 2022 ഡിസംബറോടെ ജമ്മു കശ്മീരില്‍ എല്ലായിടത്തും പൈപ്പ് കുടിവെള്ളം എത്തിക്കുക ലക്ഷ്യം.

Posted On: 24 OCT 2020 11:57AM by PIB Thiruvananthpuram

 

രാജ്യത്തൊട്ടാകെയുള്ള എല്ലാ സ്‌കൂളുകളിലും അങ്കണവാടി കേന്ദ്രങ്ങളിലും കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം 2020 ഒക്ടോബര്‍ 2 ന് ജല്‍ ശക്തി മന്ത്രാലയം ആരംഭിച്ച 100 ദിവസ പ്രചാരണ കാലയളവിനുള്ളില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ഈ സ്ഥാപനങ്ങളിലെല്ലാം സുരക്ഷിത വെള്ളം നല്‍കി പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നു. ഇതോടെ സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് കുടിവെള്ളത്തിനും കൈ കഴുകുന്നതിനും ടോയ്ലറ്റുകളില്‍ ഉപയോഗിക്കുന്നതിനും പൈപ്പ് വെള്ളം ലഭ്യമാകും.  

 

 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജല്‍ ജീവന്‍ ദൗത്യം (ജെജെഎം) നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി, എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അര്‍ധവാര്‍ഷിക അവലോകനം നടത്തി. ദേശീയ ജല്‍ ജീവന്‍ മിഷന്‍ ടീം, ജല്‍ശക്തി മന്ത്രാലയം, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ അവലോകനത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിയുടെ നിലവിലെ പുരോഗതി വിശദീകരിച്ചു. ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിന്റെ നിലവാരവും സ്ഥാപനപരമായ സംവിധാനങ്ങളും സാര്‍വത്രിക ലഭ്യത ഉറപ്പാക്കാന്‍ മുന്നോട്ടുള്ള വഴിയും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിശദീകരിച്ചു.  ജല്‍ ജീവന്‍ ദൗത്യം നടപ്പാക്കുന്നതിലെ പുരോഗതി ജമ്മു കശ്മീര്‍ അവതരിപ്പിച്ചു.

 

 കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 18.17 ലക്ഷം വീടുകളുണ്ട്, അതില്‍ 8.38 ലക്ഷം (46%) പേര്‍ക്ക് ഇതിനകം തന്നെ ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജെജെഎമ്മിന് കീഴില്‍ 681.77 കോടി രൂപ കേന്ദ്ര വിഹിതമായി ജമ്മ കശ്മീരിന് അനുവദിച്ചു.  പ്രായോഗികവും സാമ്പത്തികവുമായ പ്രകടനത്തെ അടിസ്ഥാനമാക്കി അധിക വിഹിതത്തിന് ഈ കേന്ദ്രഭരണ പ്രദേശം യോഗ്യമാണ്.  2023-24 ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്ന ദേശീയ ലക്ഷ്യത്തെക്കാള്‍ മുന്നില്‍, 2022 ഡിസംബറോടെ 100% കവറേജ് ആണ് ജമ്മു കശ്മീര്‍ ആസൂത്രണം ചെയ്യുന്നത്.  അങ്ങനെ ചെയ്യുന്നതിലൂടെ, ഓരോ ഗ്രാമീണ ഭവനത്തിനും പൈപ്പ് കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തിലെത്തുന്നതിന് ആവേശകരമായ ഉദാഹരണമായി മാറുകയാണ് ജമ്മു കശ്മീര്‍.

 

***


(Release ID: 1667373) Visitor Counter : 156