രാസവസ്തു, രാസവളം മന്ത്രാലയം
രാജ്യത്ത് ചിലവ് കുറഞ്ഞ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ദേശീയ ഫാർമസ്യൂട്ടിക്കൽ വില നിർണയ അതോറിറ്റിക്ക് കീഴിൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് (PMRU) ഗോവയിൽ പ്രവർത്തനമാരംഭിച്ചു
36 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലും PMRU കൾ സ്ഥാപിക്കാൻ NPPA ലക്ഷ്യമിടുന്നു.
പ്രാദേശികതലത്തിൽ ചിലവുകുറഞ്ഞ മരുന്നുകളുടെ ലഭ്യതയും സുരക്ഷയും ഇവ ഉറപ്പാക്കും എന്നാണ് പ്രതീക്ഷ.
Posted On:
24 OCT 2020 12:43PM by PIB Thiruvananthpuram
രാസവസ്തു വള മന്ത്രാലയത്തിന് കീഴിലെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെ ഭാഗമായ ദേശീയ ഫാർമസ്യൂട്ടിക്കൽ വിലനിർണ്ണയ അതോറിറ്റിയ്ക്ക് കീഴിൽ ഒരു പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ്(PMRU) ഗോവയിൽ പ്രവർത്തനമാരംഭിച്ചു.
ഗോവ സംസ്ഥാന മരുന്ന് നിയന്ത്രണ വകുപ്പുമായി ചേർന്ന് 2020 ഒക്ടോബർ 22നാണ് NPPA യൂണിറ്റ് സ്ഥാപിച്ചത്. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നേരിട്ടുള്ള നിരീക്ഷണത്തിനു കീഴിലും NPPA നിർദ്ദേശാനുസരണവും ആകും പ്രവർത്തിക്കുക. തങ്ങളുടേതായ പ്രത്യേക നിയമാവലികൾ ഉള്ള PMRU കൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട സൊസൈറ്റികൾ ആണ്.
കേന്ദ്രസർക്കാരിന്റെയും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്നതാണ് PMRU കളിലെ ഗവേണിങ് ബോഡുകൾ.
കേന്ദ്ര സർക്കാർ ധനസഹായത്തോടെ കൂടെയുള്ള തങ്ങളുടെ കൺസ്യൂമർ അവയർനസ് പബ്ലിസിറ്റി ആൻഡ് പ്രൈസ് മോണിറ്ററിങ് പദ്ധതിക്ക് കീഴിൽ 15 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ NPPA ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു.
കേരളം ഒഡീഷ ഗുജറാത്ത് രാജസ്ഥാൻ ഹരിയാന നാഗാലാൻഡ് ത്രിപുര ഉത്തർപ്രദേശ് പഞ്ചാബ് ആന്ധ്രപ്രദേശ് മിസോറാം ജമ്മു-കശ്മീർ കർണാടക തെലുങ്കാന മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആണ് നിലവിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്
രാജ്യത്തെ 36 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമാനരീതിയിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ NPPA ലക്ഷ്യമിടുന്നു
PMRU കളുടെ എല്ലാത്തരം ചിലവുകളും പദ്ധതിക്കു കീഴിൽ NPPA വഹിക്കുന്നതാണ്.
നിലവിൽ ദേശീയ തലസ്ഥാനമായ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന NPPA യ്ക്ക്, PMRU കൾ പ്രവർത്തനസജ്ജമാകുന്നതോടെ കൂടി എല്ലാ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലും അവരുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ആകും.
പ്രാദേശിക തലങ്ങളിൽ ചിലവുകുറഞ്ഞ മരുന്നുകളുടെ ലഭ്യതയും സുരക്ഷയും ഉറപ്പാക്കാൻ ഇത്തരം കേന്ദ്രങ്ങൾ ഉപകരിക്കും എന്നാണ് കരുതപ്പെടുന്നത്
മരുന്നുകളുടെ വില നിരീക്ഷിക്കുക, അവയുടെ ലഭ്യത ഉറപ്പാക്കുക മരുന്നുകൾ സംബന്ധിച്ച് പൊതുജന അവബോധം വളർത്തുക എന്നീ പ്രവർത്തനങ്ങളിൽNPPA യെ സഹായിക്കുന്നതാണ് PMRU കളുടെ പ്രാഥമിക ദൗത്യം . താഴെ ക്കിടയിലെ വിവരശേഖരണ സംവിധാനമായി മാറികൊണ്ട് NPPA യുടെ പങ്കാളിയായി ഇവ വർത്തിക്കും. NPPA യ്ക്കും അതാത് സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും ആവശ്യമായ സാങ്കേതിക സഹായവും ഇവ ലഭ്യമാകും
വൈദ്യ ആവശ്യ ത്തിനുള്ള ഓക്സിജൻ, HCQ, പാരസെറ്റമോൾ, പ്രതിരോധ മരുന്നുകൾ, ഇൻസുലിൻ തുടങ്ങിയവയുടെ മുടക്കം ഇല്ലാത്ത വിതരണവും ലഭ്യതയും കോവിഡ് മഹാമാരി സമയത്ത് ഉറപ്പാക്കാൻ സംസ്ഥാന ഭരണകൂടങ്ങളോട് ഒരുമിച്ചു NPPA പ്രവർത്തിച്ചിരുന്നു. ഇതുവഴി രാജ്യത്തുടനീളം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാനും NPPA യ്ക്ക് കഴിഞ്ഞു
****
(Release ID: 1667303)
Visitor Counter : 143