ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഉള്ളിയുടെ വില നിയന്ത്രിക്കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനുo സ്വീകരിച്ച നടപടികൾ

Posted On: 23 OCT 2020 4:57PM by PIB Thiruvananthpuram

ഉള്ളിയുടെ വില കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയേക്കാൾ 100% ത്തിലധികം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉള്ളിയെ അവശ്യസാധന  നിയമത്തിന് കീഴിൽ ഉൾപ്പെടുത്തി ഇന്നുമുതൽ സംഭരണ പരിധി നിശ്ചയിച്ചിരിക്കുന്നു. 2020 ഡിസംബർ 31വരെ മൊത്ത കച്ചവടക്കാർക്ക് 25 മെട്രിക് ടണ്ണും  ചില്ലറ കച്ചവടക്കാർക്ക് 2 മെട്രിക് ടണ്ണും  കൈവശം വയ്ക്കാം.

 14. 9.2020 മുതൽ ഉള്ളിയുടെ കയറ്റുമതി ഗവൺമെന്റ് നിരോധിച്ചിരുന്നു.എന്നാൽ മഹാരാഷ്ട്ര,കർണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ഉള്ളി കൃഷി കൂടുതലായുള്ള സംസ്ഥാനങ്ങളിലെ കനത്ത മഴ വ്യാപക കൃഷിനാശത്തിന് ഇടയാക്കിയിട്ടുണ്ട്.ഉള്ളി വില വർധനയ്ക്ക് ഇതും കാരണമായി.

 നിലവിലെ സ്ഥിതി മറികടക്കുന്നതിന് 2020ലെ  റാബി സംഭരണ ശേഖരത്തിൽ നിന്നും ഉള്ളി വിതരണം ചെയ്യാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ രണ്ടാം പകുതിയോടെ കൂടി വൻനഗരങ്ങളിലെ വൻകിട മാർക്കറ്റുകൾ, നാഫെഡ് ഔട്ട്‌ലെറ്റുകൾ, സംസ്ഥാന ഗവൺമെന്റുകൾ  എന്നിവ വഴി  വിതരണം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ അസം, കേരള( ഹോർട്ടികൾച്ചർ പ്രോഡക്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ) ഗവൺമെന്റ്കൾക്ക് ചില്ലറ   വിതരണ സംവിധാനം വഴിയാണ് ഉള്ളി  ലഭ്യമാക്കുന്നത്.

 ഓപ്പൺ മാർക്കറ്റ് വിൽപന വഴിയും ഉള്ളി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.ഖാരിഫ് വിളകളിൽ നിന്നുള്ള 37 ലക്ഷം മെട്രിക് ടൺ ഉടൻതന്നെ വൻ  വിപണികളിലെത്തും.

 ക്ഷാമം പരിഹരിക്കുന്നതിന് സ്വകാര്യ വ്യാപാരികളുടെ ഇറക്കുമതിക്കൊപ്പം എംഎം ടിസി യും ചുവന്ന ഉള്ളി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.കരിഞ്ചന്ത തടയലും അവശ്യസാധന വിതരണം  ഉറപ്പു വരുത്തല്‍ (1980) നിയമപ്രകാരം കരിഞ്ചന്തയും പൂഴ്ത്തിവെപ്പും  തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

****



(Release ID: 1667103) Visitor Counter : 195