രാജ്യരക്ഷാ മന്ത്രാലയം

മലബാര്‍ 2020 നാവിക അഭ്യാസം

Posted On: 19 OCT 2020 5:09PM by PIB Thiruvananthpuram

മലബാര്‍ നാവികാഭ്യാസ പരമ്പര ആരംഭിച്ചത് 1992-ല്‍ ഇന്ത്യ-യുഎസ് ഉഭയകക്ഷി നാവികസേന അഭ്യാസമായാണ്. 2015-ല്‍ ജപ്പാനും നാവികാഭ്യാസത്തില്‍ പങ്കുചേര്‍ന്നു. ഈ വാര്‍ഷിക അഭ്യാസം 2018-ല്‍ ഫിലിപ്പൈന്‍ കടലിലെ ഗുവാം തീരത്ത് നടത്തി. 2019-ല്‍ ജപ്പാന്‍ തീരത്തും സംഘടിപ്പിച്ചു. ഇക്കൊല്ലം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
 

സമുദ്രസുരക്ഷാമേഖലയിലെ മറ്റു രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും, ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധ സഹകരണത്തിന്റെ പശ്ചാത്തലത്തിലും മലബാര്‍ 2020-ല്‍ ഓസ്ട്രേലിയയുടെ നാവികസേനയും പങ്കെടുക്കും.
 

ഈ വര്‍ഷത്തെ നാവികാഭ്യാസങ്ങള്‍ 'സമുദ്രത്തിലെ സമ്പര്‍ക്കരഹിത' സംവിധാനത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളിലെ നാവികസേനകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താന്‍ നാവികാഭ്യാസം സഹായിക്കും.
 

സമുദ്രമേഖലയിലെ സുരക്ഷിതത്വവും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനാണ് മലബാര്‍ 2020 അഭ്യാസത്തില്‍ പങ്കാളികളാകുന്നവര്‍ പ്രയത്‌നിക്കുന്നത്. സ്വതന്ത്രവും പൊതുവായതും എല്ലാവരെയും  ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെ അവര്‍ കൂട്ടായി പിന്തുണയ്ക്കും. നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര നിലപാടുകളോടു പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യും.

 

***



(Release ID: 1665874) Visitor Counter : 264