റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

സോജില തുരങ്ക നിർമ്മാണത്തിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടക്കംകുറിച്ചു

Posted On: 15 OCT 2020 2:01PM by PIB Thiruvananthpuram

ജമ്മുകാശ്മീരിലെ സോജിലാ തുരങ്ക നിർമ്മാണ പ്രവർത്തികൾക്ക് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത എംഎസ്എംഇ മന്ത്രി ശ്രീ നിധിൻ ഗഡ്കരി  തുടക്കംകുറിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ആചാരപരമായ നിർമ്മാണ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്

ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കം ആയിരിക്കും സോജിലയിലേത് എന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, നിലവിലെ ഭരണകൂടത്തിന്റെ  കാലാവധി തീരുന്നതിനു മുൻപ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്ന്  പ്രതീക്ഷ പ്രകടിപ്പിച്ചു. തുരങ്ക നിർമാണത്തിന് ആറ് വർഷം വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ലേയിലേയും ജമ്മു കാശ്മീരിലെയും ലെഫ്റ്റ്നന്റ്  ഗവർണർമാരുടെ കീഴിൽ, തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ടതോ പ്രാദേശികമോ ആയ  വിഷയങ്ങൾ  പരിഹരിക്കുന്നതിനായി പ്രത്യേക സമിതികൾ രൂപീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.അതാത് ചീഫ് സെക്രട്ടറിമാർക്ക് പുറമേ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം,എന്‍എച്ച്‌ഐഡിസിഎല്‍
 ഉദ്യോഗസ്ഥരും ഇതിന്റെ  ഭാഗമാകും.

ജമ്മു കാശ്മീരും വടക്കുകിഴക്കൻ മേഖലയും കേന്ദ്ര സർക്കാരിന്റെ മുൻഗണനാ പ്രദേശങ്ങൾ ആണെന്ന്  വടക്കു കിഴക്കൻ മേഖല വികസന മന്ത്രാലയത്തിന്റെ  ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. ജമ്മുകാശ്മീരിൽ നിരവധി പുതിയ ദേശീയപാത പദ്ധതികൾക്ക് തുടക്കം കുറിച്ചതായും 200ലേറെ പാലങ്ങളുടെ പണി പൂർത്തീകരിച്ചതായും  അദ്ദേഹം അറിയിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ  ചുമതലയുള്ള സഹമന്ത്രി ജനറൽ (റിട്ടയേഡ്) ഡോ. വികെ സിംഗ്,  ജമ്മു കാശ്മീർ ലെഫ്റ്റ്നന്റ്  ഗവർണർ ശ്രീ മനോജ് സിൻഹ,  ലഡാക്ക് ലെഫ്റ്റ്നന്റ്  ഗവർണർ ശ്രീ രാധാകൃഷ്ണ മാത്തൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

****


(Release ID: 1664788) Visitor Counter : 160