ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് - 19 പ്രതിരോധ കുത്തിവയ്പ്പിനുള്ള മുൻഗണനാ നിർണ്ണയത്തിൽ തൊഴിൽ പരമായ അപകടസാധ്യത, വൈറസ് ബാധയേൽക്കാനുള്ള വർദ്ധിച്ച സാധ്യത എന്നിവയ്ക്ക് പ്രഥമ പരിഗണന - ഡോ. ഹർഷവർദ്ധൻ

Posted On: 11 OCT 2020 2:32PM by PIB Thiruvananthpuram

ഞായറാഴ്ച്ച സംവാദ പരമ്പരയുടെ അഞ്ചാം പതിപ്പിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ മറുപടി നൽകി. ദില്ലിയിലെ തന്റെ ലോകസഭാ മണ്ഡലമായ ചാന്ദ്നിചൗക്കിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തന്നെ അറിയിക്കാൻ അദ്ദേഹം തന്റെ മൊബൈൽ നമ്പറും പങ്കുവച്ചു.

വരാനിരിക്കുന്ന ഉത്സവങ്ങൾ വീടുകളിൽ ആഘോഷിക്കാൻ ഡോ. ഹർഷവർദ്ധൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. മഹാമാരിയുടെ വ്യാപനം തടയാൻജൻ ആന്തോളൻപ്രചാരണത്തിൽ ഭാഗമാകാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ശൈത്യം, ശ്വസന രോഗകാരികളായ വൈറസുകളുടെ വ്യാപനം വർദ്ധിപ്പിക്കുമെന്നതിനാൽ ശൈത്യകാലത്ത് കൊറോണ വൈറസ് പകരാൻ കൂടുതൽ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമീപ കാലത്ത് പുറത്തുവന്ന ഫെലൂദ പരിശോധന സംബന്ധിച്ച സന്തോഷവാർത്ത ഡോ. ഹർഷവർദ്ധൻ പങ്കുവെച്ചു. എസ്‌.ആർ‌.എസ്.-കോവ് -2 വൈറസ് നിർണയത്തിനുള്ള ഫെലൂഡ പേപ്പർ സ്ട്രിപ്പ് ടെസ്റ്റ് വികസിപ്പിച്ചെടുത്തത് സി‌.എസ്.‌.‌ആർ.-.‌ജി‌..‌ബി. ആണ്. വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനമാരംഭിക്കുന്നതിനുള്ള അനുവാദം ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നല്കിക്കഴിഞ്ഞ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

രണ്ട് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും, കോവിഡ്-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളെ നിർണ്ണയിക്കുകയെന്നും ഡോ. ഹർഷവർദ്ധൻ വ്യക്തമാക്കി. തൊഴിൽപരമായ അപകടസാധ്യത, വൈറസ് ബാധയ്ക്കുള്ള സാധ്യത, രോഗം മാരകമാകാനുള്ള സാധ്യത, മരണനിരക്ക് എന്നിവ പ്രധാന മാനദണ്ഡങ്ങൾ ആയിരിക്കും.

നിലവിൽ, ഇന്ത്യയിൽ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള കോവിഡ്-19 വാക്സിനുകൾ, 2 ഡോസും 3 ഡോസും നൽകേണ്ടുന്ന വാക്സിനുകളാണെന്ന് മന്ത്രി വ്യക്തമാക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നിവയുടെ വാക്സിനുകൾ 2 ഡോസുകളും, കാഡില ഹെൽത്ത് കെയർ വാക്സിൻ 3 ഡോസുകളും നൽകേണ്ടത് ആവശ്യമാണ്.

രാജ്യത്ത് വ്യത്യസ്ത കോവിഡ്-19 വാക്സിനുകൾ പരീക്ഷണം നടത്താനുള്ള സാധ്യത വിലയിരുത്താൻ സർക്കാർ തയ്യാറാണെന്നും നോവൽ കൊറോണ വൈറസിനെതിരായ മറ്റ് കോവിഡ് വാക്സിനുകളുടെ ആവശ്യകത പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പരമാവധി ജനങ്ങൾക്ക് വാക്സിനേഷൻ പരിരക്ഷ ഉറപ്പാക്കാൻ ഒന്നിലധികം വാക്സിൻ പങ്കാളികളെ സാഹചര്യം ആവശ്യപ്പെടുന്നതായും ഡോ. ഹർഷവർദ്ധൻ പറഞ്ഞു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ (പി..ബി.) കോവിഡ് -19 ഫാക്റ്റ് ചെക്ക് യൂണിറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലെ വ്യാജ വാർത്തകൾ പതിവായി നിരീക്ഷിച്ചുവരുന്നതായും സാമൂഹ്യമാദ്ധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരോട് വ്യാജ വാർത്തകൾ യൂണിറ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോവിഡ്-19 പുനർരോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യൻ വൈദ്യ ഗവേഷണ കൗൺസിലിന് ലഭിച്ച ഡാറ്റാബേസ് സൂക്ഷ്മമായി വിശകലനം ചെയ്തപ്പോൾ, കേസുകളിൽ പലതും യഥാർത്ഥ പുനർ രോഗബാധയല്ലെന്ന് വ്യക്തമായതായി ഡോ. ഹർഷവർദ്ധൻ പറഞ്ഞു.

കോവിഡ്-19 മഹാമാരിക്കെതിരായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ആദ്യ ഘട്ടത്തിൽ 3000 കോടി രൂപ കേന്ദ്ര സർക്കാർ ലഭ്യമാക്കിക്കഴിഞ്ഞതായും ഞായറാഴ്ച്ച സംവാദ പരമ്പരയുടെ അഞ്ചാം പതിപ്പിൽ ഡോ. ഹർഷവർദ്ധൻ വ്യക്തമാക്കി.


ഞായറാഴ്ച്ച സംവാദ പരമ്പരയുടെ അഞ്ചാം പതിപ്പ്' കാണാൻ, ഇനിപ്പറയുന്ന ലിങ്കുകളിൽ ക്ലിക്കുചെയ്യുക:

ട്വിറ്റർ : https://twitter.com/drharshvardhan/status/1315196225805717505?s=20

ഫെയ്സ്ബുക്ക് : https://www.facebook.com/watch/?v=1045439492574995

യൂട്യൂബ് : https://www.youtube.com/watch?v=V8M-ujWIqoA

DHV അപ്ലിക്കേഷൻ: http://app.drharshvardhan.com/download

 

****

 



(Release ID: 1663554) Visitor Counter : 258