ധനകാര്യ മന്ത്രാലയം

ആത്മനിർഭർ ഭാരത് പാക്കേജ് - ഇതുവരെയുള്ള പുരോഗതി

Posted On: 01 OCT 2020 5:28PM by PIB Thiruvananthpuram

 


ആത്മനിർഭർ ഭാരത് പാക്കേജിന്റെ സമഗ്ര പുരോഗതി അവലോകനം ചെയ്ത ശേഷം ഇനിപ്പറയുന്ന മേഖലകളിൽ ഇതുവരെയുണ്ടായ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വിശദമാക്കി :


1. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ബിസിനസുകൾക്കായി 3 ലക്ഷം കോടി രൂപയുടെ  ജാമ്യ രഹിത സ്വാഭാവിക വായ്‌പ

29.09.2020 ലെ കണക്കു പ്രകാരം, 12 പൊതുമേഖലാ ബാങ്കുകൾ,രാജ്യത്തെ മികച്ച 24 സ്വകാര്യമേഖലാ ബാങ്കുകൾ, 31 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ, 100% എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി പദ്ധതി പ്രകാരം  വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ച മൊത്തം തുക 1,86,469 കോടി രൂപയാണ്. ഇതിൽ 1,32,246 കോടി രൂപ ഇതിനോടകം 2,709,027 ഗുണഭോക്‌താക്കൾക്ക് വിതരണം ചെയ്തു.


2. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വ്യക്തികൾക്കും പുതിയ വായ്പ ലഭ്യമാക്കുന്നതിനായി  ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഭവന ധനകാര്യ കമ്പനികൾ  (HFCs) മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (MFIs) എന്നിവയ്ക്ക്  45,000 കോടി രൂപയുടെ  ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം - 2.0  നടപ്പാക്കി.

2020 സെപ്റ്റംബർ 25 ലെ കണക്കു പ്രകാരം,25,505 കോടി രൂപയുടെ പോർട്ട്ഫോളിയോ നിക്ഷേപത്തിന്  ബാങ്കുകൾ  അംഗീകാരം നല്കിയിട്ടുണ്ട്. 3,171 കോടി രൂപയുടെ നിക്ഷേപത്തിന് നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.പൊതുമേഖലാ ബാങ്കുകൾ നൽകുന്ന വിവരം അനുസരിച്ച് 2020 സെപ്റ്റംബർ 25 വരെയുള്ള കാലയളവിൽ,16,401 കോടി രൂപയുടെ പോർട്ട്ഫോളിയോ നിക്ഷേപം ഉണ്ടായിട്ടുണ്ട്.


3.കർഷകർക്ക് നബാർഡ് വഴി 30,000 കോടി രൂപ അധിക അടിയന്തര പ്രവർത്തന മൂലധനസഹായം

2020 സെപ്റ്റംബർ 25 ലെ കണക്കനുസരിച്ച് 25000 കോടി രൂപ ഈ ഇനത്തിൽ  ഇതിനോടകം വിതരണം ചെയ്തു.ബാക്കി 5,000 കോടി രൂപ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ വഴി വിതരണം ചെയ്യുന്നതിന്  സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി (എസ്‌എൽ‌എഫ്) പ്രകാരം റിസർവ്വ് ബാങ്ക്, നബാർഡിന് കൈമാറി.


4. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഭവന ധനകാര്യ കമ്പനികൾ  (HFCs) മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (MFIs) എന്നിവയ്‌ക്കായി 30,000 കോടി രൂപയുടെ പ്രത്യേക ധന ലഭ്യതാ പദ്ധതി (ലിക്വിഡിറ്റി സ്കീം)

2020 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് 11,120 കോടി രൂപയുടെ മുപ്പത്തിയൊമ്പത് (39) നിർദേശങ്ങൾക്ക് അംഗീകാരം ലഭിച്ചു. അനുവദിച്ച ഈ തുകയിൽ 7,227 കോടി രൂപ വിതരണം ചെയ്തപ്പോൾ 182 കോടി രൂപ പ്രയോജനപ്പെടുത്താനായില്ല.ബാക്കി 3,707 കോടി രൂപ ലാപ്സായി.പദ്ധതി 2020 സെപ്റ്റംബർ 30 ന് അവസാനിച്ചു.


5. മുദ്ര-ശിശു വായ്പകൾക്ക് 1,500 കോടി രൂപയുടെ പലിശ ഇളവ്.

പദ്ധതിക്കായി  2020-21 സാമ്പത്തിക വർഷത്തിൽ 1,232 കോടി രൂപയുടെ  ബജറ്റ് വിഹിതം  അനുവദിച്ചു. 2020 സെപ്റ്റംബർ 7 ന് 120 കോടി രൂപ  സിഡ്ബിക്ക് (Small Industries Development Bank of India) കൈമാറി.


6.  രണ്ടര  കോടി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി   പ്രത്യേക ഇളവുകളോടെ  രണ്ട് ലക്ഷം കോടി രൂപയുടെ വായ്‌പാ സൗകര്യം

ആദ്യ ഘട്ടത്തിൽ, 58.12 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുടമകൾക്ക്  46,330 കോടി രൂപ അനുവദിച്ചു.

രണ്ടാം ഘട്ടത്തിൽ, 2020 സെപ്റ്റംബർ 25 ലെ കണക്കനുസരിച്ച്,  83.03 ലക്ഷംകിസാൻ ക്രെഡിറ്റ് കാർഡുടമകൾക്ക് 78,999.80 കോടി രൂപ അനുവദിച്ചു.


7. ടി.ഡി.എസ്. / ടി.സി.എസ്. നിരക്ക് കുറച്ചതിലൂടെ 50,000 കോടി രൂപയുടെ പണലഭ്യത

നികുതി നിരക്ക് കുറയ്ക്കുന്നതിനായി  2020 ലെ നികുതി നിയമ ഭേദഗതി, 2020 സെപ്റ്റംബർ 29 ന് വിജ്ഞാപനം ചെയ്തു.


8. നികുതിസംബന്ധമായ മറ്റ് പ്രത്യക്ഷ നടപടികൾ:

നടപ്പു സാമ്പത്തിക വർഷത്തിൽ 1,18,324 കോടി രൂപയുടെ 33,53,898 റീഫണ്ടുകൾ നൽകി.ശേഷിക്കുന്ന റീഫണ്ടുകൾ നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

i. 2019-20 സാമ്പത്തിക വർഷത്തെ എല്ലാ ആദായനികുതി റിട്ടേണുകളുടെയും അവസാന തീയതി 2020 ജൂലൈ 31, 2020 ഒക്ടോബർ 31, എന്നീ തീയതികളിൽ നിന്ന് 2020 നവംബർ 30 ലേക്ക് നീട്ടി.

     ii. 2020 സെപ്റ്റംബർ 30 ന് അവസാനിക്കുന്ന അസ്സെസ്സ്മെന്റുകൾ   2020 ഡിസംബർ 31 വരെയും 2021 മാർച്ച് 31 അവസാനിക്കുന്ന അസ്സെസ്സ്മെന്റുകൾ  2021 സെപ്റ്റംബർ 30 വരെയും നീട്ടി.

  iii. അധിക തുക കൂടാതെ പണമടയ്ക്കുന്നതിനുള്ള വിവാദ് സേ വിശ്വാസ് പദ്ധതിയുടെ കാലാവധി 2020 ഡിസംബർ 31 വരെ നീട്ടി.

9. പാപ്പരത്ത നിയമവുമായി ബന്ധപ്പെട്ട നടപടികളിലൂടെ  ബിസിനസ്സ് സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തി :

പാപ്പരത്ത (രണ്ടാം ഭേദഗതി) നിയമം - 2020, 2020 ജൂൺ 5 മുതൽ മുൻകാല പ്രാബല്യത്തോടെ  2020 സെപ്റ്റംബർ 23 ന് വിജ്ഞാപനം ചെയ്തു. കോർപ്പറേറ്റുകളുടെ  പാപ്പരത്ത പരിഹാര പ്രക്രിയ ആരംഭിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് പാപ്പരത്ത  നിയമം - 2016 ൽ,  വകുപ്പ് 10 എ ഉൾപ്പെടുത്തി ഭേദഗതി ചെയ്തു. നിയമത്തിന്റെ  7, 9, 10  എന്നീ വകുപ്പുകൾ അനുസരിച്ച്  2020 മാർച്ച് 25 മുതൽ ആറുമാസത്തേക്കോ അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്കോ ആണ് ആശ്വാസം ലഭിക്കുക.

10. കമ്പനി നിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കി

2020 സെപ്റ്റംബർ 19 ന് ലോക്സഭയും 2020 സെപ്റ്റംബർ 22 ന് രാജ്യസഭയും കമ്പനി നിയമ ഭേദഗതി- 2020 പാസാക്കി. അതിനുശേഷം, ബഹുമാനപ്പെട്ട രാഷ്ട്രപതി ഒപ്പു വച്ച കമ്പനി നിയമ ഭേദഗതി- 2020, 2020 സെപ്റ്റംബർ 28 ന് വിജ്ഞാപനം ചെയ്തു.

11. കോർപ്പറേറ്റുകൾക്കായി ബിസിനസ്സ്  സൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കും.

2020 സെപ്റ്റംബർ 19 ന് ലോക്സഭയും 2020 സെപ്റ്റംബർ 22 ന് രാജ്യസഭയും കമ്പനി നിയമ ഭേദഗതി- 2020,  പാസാക്കി. അതിനുശേഷം, ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അനുമതി, കമ്പനികളുടെ (ഭേദഗതി) നിയമം, 2020 2020 സെപ്റ്റംബർ 28 ന് വിജ്ഞാപനം ചെയ്തു.


(Release ID: 1660912) Visitor Counter : 293