ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആരോഗ്യ മന്ത്രാലയത്തിന്റെ ഇ - സഞ്ജീവനി ടെലി മെഡിസിന്‍ സേവനം വഴി നടത്തിയത് നാലു ലക്ഷം ഡോക്ടര്‍ - രോഗി ടെലി കണ്‍സള്‍ട്ടേഷനുകൾ

Posted On: 26 SEP 2020 2:36PM by PIB Thiruvananthpuram

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇ - സഞ്ജീവനി ടെലി മെഡിസിന്‍ സേവനം വഴി നാലു ലക്ഷം കണ്‍സള്‍ട്ടേഷനുകൾ പൂര്‍ത്തിയാക്കി. ഏറ്റവും കൂടുതല്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തിയ സംസ്ഥാനങ്ങള്‍ തമിഴ്‌നാടും ഉത്തര്‍ പ്രദേശും ആണ്. അവ യഥാക്രമം 1,33,167 ഉം, 1,00,124 ഉം ടെലി കൺസൾട്ടേഷനുകളാണ്.  രോഗികളില്‍ നിന്ന് ഇൻറർനെറ്റ് സൗകര്യമുള്ള ഫോണിലൂടെ രോഗവിവരങ്ങള്‍ ആരാഞ്ഞ് ഡോക്ടർമാർ മരുന്നു നിര്‍ദ്ദേശിച്ചു.  ഇ സഞ്ജീവനിയിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തിയ  മറ്റു പ്രധാന സംസ്ഥാനങ്ങള്‍ ഹിമാചല്‍ പ്രദേശ്(36,527), കേരളം ( 33,340), ആന്ധ്രപ്രദേശ്( 31,034), ഉത്തരാഖണ്ഡ് ( 11,526), ഗുജറാത്ത് ( 8914), മധ്യപ്രദേശ്(8904), കര്‍ണാടക(7684), മഹാരാഷ്ട്ര ( 7103) എന്നിവയാണ്.

തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ല 16,000 കണ്‍സള്‍ട്ടേഷനുകള്‍ നടത്തി റെക്കോഡ് സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഗുണഭോക്താക്കളായി ടെലി കണ്‍സള്‍ട്ടേഷന്‍ നടത്തിയതും ഇവിടെ നിന്നാണ്.
 

eSanjeevaniOPD ( adoption in Districts)

Sl. No.

DISTRICT

STATE

CONSULTATIONS

1

VILLUPURAM

TN

16368

2

MADURAI

TN

12866

3

MEERUT

UP

10795

4

TIRUVANNAMALAI

TN

9765

5

NAGAPATTINAM

TN

9135

6

TIRUNELVELI

TN

7321

7

MAYILADUTHURAI

TN

7131

8

BAHRAICH

UP

6641

9

VIRUDHUNAGAR

TN

6514

10

THIRUVANANTHAPURAM

KL

6351

 

ഏകദേശം 20 ശതമാനം രോഗികള്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഇ സഞ്ജീവനിയുടെ ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. സേവന ദാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ആരോഗ്യ സേവനങ്ങള്‍ വിദൂര പ്രദേശങ്ങളില്‍ പോലും നല്കാനും  സേവനം സ്വീകരിക്കാനും സാധിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്ന വസ്തുത. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഭട്ടിണ്ട, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഋഷികേശ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് , ബിബിനഗര്‍, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ് അനുബന്ധ ആശുപത്രികള്‍, റീജണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം എന്നിവയാണ് സഞ്ജീവനി വഴി പ്രത്യേക സേവനങ്ങള്‍ രോഗികള്‍ക്കു നല്കിയ പ്രധാന സ്ഥാപനങ്ങള്‍. 
 

സർക്കാർ ജീവനക്കാർക്കുള്ള കേന്ദ്ര ആരോഗ്യ പദ്ധതി പ്രകാരം ന്യൂഡല്‍ഹിയില്‍ ഇ- സഞ്ജീവനിയിലൂടെ ആരോഗ്യ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കാന്‍ നാലു ഒപി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കൂടി

ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ പദ്ധതി വഴി മറ്റു സംസ്ഥാനങ്ങളിലും ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കാന്‍ ആലോചിച്ചു വരുന്നു.
 

സംസ്ഥാനങ്ങള്‍ ടെലിമെഡിസിന്‍ സംവിധാനത്തിന്റെ പല നൂതന മാതൃകകളും രൂപകല്പന ചെയ്തു വരുന്നുണ്ട്. കേരളത്തില്‍ ഇ - സഞജീവനി സംവിധാനം പാലക്കാട് ജില്ലാജയിലിലെ അന്തേവാസികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ രോഗികള്‍ക്ക് അവരുടെ വീടുകളിലാണ് സേവനങ്ങള്‍ എത്തിക്കുന്നത്.
 

ഇക്കഴിഞ്ഞ 18 ദിവസം കൊണ്ട് 100,000 കണ്‍സള്‍ട്ടേഷനുകളാണ് നടന്നത്. എന്നാല്‍ ആദ്യത്തെ 100,000 കണ്‍സള്‍ട്ടേഷനുകള്‍ക്ക് മൂന്നു മാസം വേണ്ടിവന്നു. രാജ്യത്ത് കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ രോഗിക്കു ഡോക്ടറുമായി സംസാരിച്ച് രോഗവിവരങ്ങള്‍ അറിയിക്കാനും ചികിത്സ ലഭ്യമാക്കാനും ഇ സഞ്ജീവനിയുടെ ഒപി വിഭാഗ സേവനം അവസരം ഒരുക്കി. ശാരീരിക അകലം പാലിച്ചുകൊണ്ട് കോവിഡ് വ്യാപനം തടയുന്നത് ഉറപ്പാക്കി  കോവിഡ് രഹിതര്‍ക്ക് അവശ്യ ആരോഗ്യ സേവനങ്ങള്‍ നല്കുന്നതിന് ഇതു സഹായകമായി.

*****


(Release ID: 1659379) Visitor Counter : 452