പ്രധാനമന്ത്രിയുടെ ഓഫീസ്
ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഫിറ്റ് ഇന്ത്യ സംവാദത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
24 SEP 2020 3:23PM by PIB Thiruvananthpuram
ആരോഗ്യ സുസ്ഥിതിയുടെ വിവിധ വശങ്ങള്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കാന്‍ സമയം ചെലവഴിച്ച് നമ്മുടെ രാജ്യത്തെ പ്രചോദിപ്പിച്ച ഏഴു മഹദ് വ്യക്തിത്വങ്ങള്‍ക്ക് ഇന്ന് ഞാന്‍ ഹൃദയംഗമമായ കൃതജ്ഞത അര്‍പ്പിക്കുന്നു.അത് മുഴുവന്‍ തലമുറയ്ക്കും അതു പ്രയോജനപ്രദമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ ചര്‍ച്ച എല്ലാ പ്രായത്തിലുള്ളവര്‍ക്കും ജീവിതത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ക്കും വളരെയധികം ഉപകാരപ്രദമാണ്. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ എന്റെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നല്ല ആരോഗ്യം ആശംസിക്കുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ ഈ ആരോഗ്യസ്വാസ്ഥ്യ പ്രസ്ഥാനം ഒരേസമയം ജനങ്ങളുടെയും അനുകൂലാവസ്ഥയുടെയും പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആരോഗ്യത്തെ കുറിച്ചുള്ള അവബോധവും ഉത്സാഹവും രാജ്യത്ത് സ്ഥിരമായി വിപുലമാകുകയാണ്. യോഗ, നടപ്പ്, ഓട്ടം,നീന്തല്‍, ആരോഗ്യഭക്ഷണ ശീലം, ആരോഗ്യകരമായ ജീവിത രീതി തുടങ്ങിയവ എല്ലാം നമ്മുടെ സ്വാഭാവിക പ്രബുദ്ധതയായി മാറുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
ഏകദേശം ആറു മാസത്തോളം വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായ സമയത്താണ് ഫിറ്റ് ഇന്ത്യ പ്രസ്ഥാനം അതിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഫിറ്റ് ഇന്ത്യ പ്രസ്ഥാനം അതിന്റെ പ്രസക്തി തെളിയിക്കുകയും ഈ കൊറോണ കാലത്ത് അതിന്റെ സ്വാധീനം പ്രകടമാക്കുകയും ചെയ്തു. സത്യത്തില്‍ ആരോഗ്യപരമായി സ്വസ്ഥ്യം അനുഭവിക്കുക എന്നത് ചിലയാളുകള്‍ വിചാരിക്കുന്നതു പോലെ ക്ലേശകരമായ കൃത്യമൊന്നും അല്ല. ചില നിയമങ്ങളും ചില്ലറ ജോലികളും അനുഷ്ഠിച്ചാല്‍ നിങ്ങള്‍ക്ക് എപ്പോഴും ആരോഗ്യമുള്ളവരായി കഴിയാം. എല്ലാവരുടെയും സന്തോഷവും ആരോഗ്യവും എല്ലാദിവസവും അരമണിക്കൂര്‍ ആരോഗ്യത്തിനുള്ള മരുന്നു കഴിക്കുക എന്ന മന്ത്രത്തിൽ അടങ്ങിയിരിക്കുന്നു. അതു യോഗയാകട്ടെ, ബാറ്റ്മിന്റനാകട്ടെ, ടെന്നിസാകട്ടെ, അല്ലെങ്കില്‍ ഫുട്‌ബോളോ, കരാട്ടെയോ കബഡിയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യായാമം എന്തും ആകട്ടെ, ദിവസവും അര മണിക്കൂര്‍ അതില്‍ ഏര്‍പ്പെടുക. ആരോഗ്യ മന്ത്രാലയും ഒരു ആരോഗ്യ പെരുമാറ്റച്ചട്ടം തന്നെ പുറത്തിറക്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ
ഇന്ന് ആരോഗ്യത്തെ കുറിച്ച് ലോകമെമ്പാടും അവബോധം ഉണ്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടന തന്നെ പഥ്യാഹാരത്തെയും കായിക പ്രവര്‍ത്തനങ്ങളെയും ആരോഗ്യത്തെയും കുറിച്ച് ആഗോള നയം തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആഗോള ശിപാര്‍ശകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ന് ആരോഗ്യപരിപാലനം സംബന്ധിച്ച് നിരവധി രാജ്യങ്ങള്‍ പുതിയ ലക്ഷ്യങ്ങള്‍ ക്രോഡീകരിക്കുകയും അതിനായി വിവിധ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയ,ജര്‍മ്മനി, യുകെ, യുഎസ്എ തുടങ്ങി നിരവധി രാജ്യങ്ങളില്‍ സംഘടിതമായ ആരോഗ്യ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. ഇതു വഴി ആ രാജ്യങ്ങളിലെ കൂടുതല്‍ പൗരന്മാര്‍ സ്ഥിരമായി നടക്കുന്ന കായിക വ്യായാമങ്ങളില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു.
സുഹൃത്തുക്കളെ
ആയൂര്‍വേദ ഗ്രന്ഥങ്ങളില്‍ ഇങ്ങനെ പറയുന്നു - കഠിനാധ്വാനം, വിജയം, ഭാഗ്യം തുടങ്ങി ലോകത്തിലുള്ളവയെല്ലാം ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. എവിടെ ആരോഗ്യമുണ്ടോ അവിടെ ഭാഗ്യവും വിജയവുമുണ്ട്. നാം സ്ഥിരമായി വ്യായാമം ചെയ്യുകയും നമ്മുടെ ആരോഗ്യവും ശക്തിയും ഉറപ്പാക്കുകയും ചെയ്താല്‍ നാം തന്നെ നമ്മുടെ സ്രഷ്ടാക്കള്‍ എന്ന ഒരു ചിന്ത ഉയരും. അപ്പോള്‍ ആത്മവിശ്വാസം വളരും. ഈ ആത്മവിശ്വാസമാണ് ഓരോ വ്യക്തിയെയും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അവനെ വിജയശ്രീലാളിതനാക്കുന്നത്. ഇതു തന്നെ കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും ബാധകമാണ്. ഒന്നിച്ചു കളിക്കുന്ന കുടംബം, ഒന്നിച്ച് ആരോഗ്യമുള്ളവാരാകുന്നു.
സുഹൃത്തുക്കളെ, ഒരു ചൊല്ലുണ്ട് - ആദ്ധ്യാത്മികമായോ സാമൂഹികമായോ ആയി മാത്രമല്ല മറിച്ച്, ഇതിന്റെ അഗാധമായ അര്‍ത്ഥതലങ്ങള്‍ക്ക് നമ്മുടെ അനുദിന ജീവിതത്തിലുടനീളം വളരെ പ്രാധാന്യമുണ്ട്. അതായത്, നമ്മുടെ മാനസിക ആരോഗ്യത്തിനും വളരെ നിര്‍ണായകമാണ് എന്നത്രെ ഇതിനര്‍ത്ഥം. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസും ഉണ്ടാകും. മറിച്ചു പറഞ്ഞാലും ശരിയാണ്. നമ്മുടെ മനസ് സൗഖ്യമുള്ളതും ആരോഗ്യമുള്ളതുമാണെങ്കില്‍, ശരീരവും ആരോഗ്യമുള്ളതായിരിക്കും. മാനസിക ആരോഗ്യം നിലനിര്‍ത്തി അതിനെ വിപുലമാക്കാനുള്ള സമീപനത്തെ കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്തു കഴിഞ്ഞല്ലോ. ഒരാള്‍ ഞാന്‍ എന്ന ചിന്തയ്ക്ക് അപ്പുറം പോവുകയും , അയാളുടെ കുടുംബത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും രാജ്യത്തെ കുറിച്ചു ചിന്തിക്കുകയും അയാളില്‍ നിന്നുള്ള വ്യാപനം സംഭവിക്കുകയം അയാള്‍ അവരെ സേവിക്കുകയും ചെയ്യുന്നു. അപ്പോള്‍ അയാള്‍ ആത്മവിശ്വാസത്തിന്റെ തലത്തില്‍ എത്തുന്നു.മാനസികമായി ശക്തി ആര്‍ജ്ജിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധമായി അത് മാറുന്നു. അതുകൊണ്ടാണ്, ശക്തി തന്നെ ജീവിതം, തളര്‍ച്ച മരണവും, വികാസമാണ് ജീവിതം, സങ്കോചം മരണവും എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്.
സുഹൃത്തുക്കളെ,
എന്റെ സഹപൗരന്മാര്‍ തുടര്‍ന്നും ഫിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി കൂടുതല്‍ സഹകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതിലൂടെ നാം ആളുകളുമായി തുടര്‍ന്നും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഫിറ്റ് ഇന്ത്യ പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ ഹിറ്റ് ഇന്ത്യ പ്രസ്ഥാനം കൂടിയാണ്. അതിനാല്‍ ഇന്ത്യ എത്രത്തോളം ആരോഗ്യമുള്ളതാകുമോ അത്ര കൂടുതല്‍ അത് വിജയിക്കും. ഇതിന് നിങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ എന്നും സഹായിക്കും. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദിയും അര്‍പ്പിക്കുന്നു. നിങ്ങള്‍ ഇന്ന് ഈ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് പുത്തന്‍ ഉണര്‍വ് നല്കുമെന്നു പ്രതീക്ഷിക്കുന്നു. പുതിയ പ്രതിജ്ഞകളുമായി മുന്നോട്ടു പോകൂ. ഫിറ്റ് ഇന്ത്യയും മുന്നേറട്ടെ. ഈ ആവേശത്തോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി
*****
(Release ID: 1659157)
Visitor Counter : 302
Read this release in:
Punjabi
,
Marathi
,
English
,
Urdu
,
Hindi
,
Manipuri
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada