ആഭ്യന്തരകാര്യ മന്ത്രാലയം

കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ സുരേഷ് സി. അംഗഡിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചിച്ചു

प्रविष्टि तिथि: 24 SEP 2020 12:09PM by PIB Thiruvananthpuram



2020 സെപ്റ്റംബർ 23 ന്യൂഡൽഹിയിൽ അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ സുരേഷ്.സി. അംഗഡിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അഗാധ ദുഃഖം രേഖപ്പെടുത്തി.

അദ്ദേഹത്തോടുള്ള ആദരസൂചകമായി മന്ത്രിസഭ 2 മിനിറ്റ് മൗനമാചരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ശ്രഷ്‌ഠനായ നേതാവ്, വിദ്യാഭ്യാസ പ്രവർത്തകൻ, മികവുറ്റ പാർലമെന്ററിയൻ, ഒപ്പം കഴിവുള്ള ഭരണ കർത്താവിനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തിൽ പറയുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ, സന്തപ്ത കുടുംബാംഗങ്ങൾക്ക് ഗവൺമെന്റിന്റെയും രാജ്യത്തെയും പേരിൽ അനുശോചനം അറിയിക്കുന്നതായി പ്രമേയത്തിൽ കുറിച്ചു.

***
 


(रिलीज़ आईडी: 1658670) आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Manipuri , Punjabi , Gujarati , Tamil , Telugu , Kannada