പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

Posted On: 17 SEP 2020 11:21PM by PIB Thiruvananthpuram

ബഹുമാന്യനായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുമായി ടെലിഫോണില്‍ സംസാരിച്ചു.

പ്രധാനമന്ത്രിക്ക് റഷ്യന്‍ പ്രസിഡന്റ് ജന്മദിനാംശസകള്‍ നേര്‍ന്നു. ആശംസകള്‍ക്ക് പ്രധാനമന്ത്രി മോദി ഊഷ്മളമായ നന്ദി അറിയിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള 'സവിശേഷവും പ്രബലവുമായ നയപങ്കാളിത്തം' ഊട്ടിയുറപ്പിക്കാനുള്ള ശക്തമായ പ്രതിബദ്ധത ഇരുനേതാക്കളും ആവര്‍ത്തിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും ഉഭയകക്ഷി ഇടപെടലുകള്‍ സജീവമായി തുടരുന്നതില്‍ നേതാക്കള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍, അടുത്തിടെ രക്ഷാമന്ത്രിയും വിദേശകാര്യ മന്ത്രിയും മോസ്‌കോയിലേയ്ക്കു നടത്തിയ ഫലപ്രദമായ സന്ദര്‍ശനങ്ങളെക്കുറിച്ചും നേതാക്കള്‍ പരാമര്‍ശിച്ചു.

ഈ വര്‍ഷം എസ്.സി.ഒ.യുടെയും ബ്രിക്‌സിന്റെയും അധ്യക്ഷസ്ഥാനം റഷ്യ വിജയകരമായി അലങ്കരിച്ചതിന് പ്രസിഡന്റ് പുടിനു മോദി നന്ദി അറിയിച്ചു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന എസ്.സി.ഒ, ബ്രിക്‌സ് ഉച്ചകോടിയിലും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എസ്.സി.ഒ. ഗവണ്‍മെന്റ് തലവന്മാരുടെ കൗണ്‍സിലിലും പങ്കെടുക്കാനുള്ള താല്‍പ്പര്യവും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ തീയതിയില്‍ അടുത്ത ഉഭയകക്ഷി ഉച്ചകോടിക്ക് പ്രസിഡന്റ് പുടിനെ ഇന്ത്യയിലേയ്ക്കു സ്വാഗതം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

**********


(Release ID: 1656008) Visitor Counter : 208