ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
കോവിഡ് കാലത്ത് ഗിരിവര്‍ഗവിഭാഗത്തിന്റെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിച്ച് കേന്ദ്രഗവണ്‍മെന്റ്
Posted On:
17 SEP 2020 4:11PM by PIB Thiruvananthpuram
കോവിഡ് 19 മഹാമാരിക്കാലത്ത് രാജ്യത്തെ ഗിരിവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രഗവണ്‍മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ഗിരിവര്‍ഗകാര്യ സഹമന്ത്രി ശ്രീമതി. രേണുക സിംഗ് സരുത രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു.
ചെറുകിട വനവിഭവങ്ങള്‍ (എംഎഫ്പി), മരങ്ങളല്ലാത്ത വനവിഭവങ്ങള്‍ (എന്‍ടിഎഫ്പി) എന്നിവയുടെ ശേഖരണം, വിളവെടുക്കല്‍, അസംസ്‌കൃത വസ്തുവിനെ വിഭവങ്ങളാക്കല്‍ എന്നിവയ്ക്ക് ലോക്ക്ഡൗണ്‍ കാലത്തും ഇളവുകള്‍ നല്‍കി.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ വിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഗണിച്ച് അവര്‍ ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പുതുക്കി നിശ്ചയിച്ച കേന്ദ്ര ഗിരിവര്‍ഗ മന്ത്രാലയം, കുറഞ്ഞ താങ്ങുവില ലഭിക്കുന്ന സാധനങ്ങളുടെ പട്ടികയില്‍ 23 വനവിഭവങ്ങളെക്കൂടി ഉള്‍പ്പെടുത്തി. ഗിരിവര്‍ഗജനതയുടെ ആരോഗ്യത്തിനും ഭക്ഷണത്തിനുമായി മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് റെസ്പോണ്‍സ് ടീം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണ്‍, റേഷന്‍ വിതരണം ഉറപ്പുവരുത്തല്‍, ബാങ്ക് അക്കൗണ്ടിലേയ്ക്കു നേരിട്ടുള്ള നിക്ഷേപം മുഖേന അടിസ്ഥാന സാമ്പത്തിക സഹായം തുടങ്ങിയ സഹായങ്ങളാണ് പ്രധാനമായും സ്വീകരിച്ചിട്ടുള്ളത്.
ഗിരിവര്‍ഗജനത ഉല്‍പ്പാദിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന വനവിഭവങ്ങള്‍ക്ക് ഓണ്‍ലൈന്‍ വില്‍പ്പന സൗകര്യം ഏര്‍പ്പെടുത്തുക, ഗ്രാമീണ തലത്തില്‍ ജലവിതരണം മെച്ചപ്പെടുത്തുക, വിവിധ തരം പച്ചക്കറികളുടെ ഉല്‍പ്പാദനം, ആട് വളര്‍ത്തല്‍ കേന്ദ്രം സ്ഥാപിക്കല്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറി കിറ്റ്, കൂണ്‍-തേന്‍ കൃഷി, യുവാക്കള്‍ക്കായി നൈപുണ്യ വികസനപരിശീലനം തുടങ്ങിയവയാണ് ആരംഭിച്ചത്.
177 ഗിരിവര്‍ഗജില്ലകളിലെ ആരോഗ്യഅടിസ്ഥാനസൗകാര്യം, തൊഴില്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി സാസ്ഥ്യ പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. (swasthya.tribal.gov.in).
***
(Release ID: 1655758)
Visitor Counter : 233