തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഇ പി എഫ് & എം പി ആക്ട് 1952 നു കീഴിലെ അർദ്ധ ജുഡീഷ്യൽ കേസുകളിൽ വെർച്വൽ വാദം ആരംഭിച്ചത് ദ്രുതഗതിയിലുള്ളതും താങ്ങാനാവുന്ന ചെലവിലുള്ളതുമായ വിധിനിർണയത്തിന് ഉള്ള ഒരു യുഗത്തിന് വഴിയൊരുക്കും
Posted On:
14 SEP 2020 4:30PM by PIB Thiruvananthpuram
ഇപിഎഫ് & എംപി ആക്ട് 1952 നു കീഴിലെ അർദ്ധ ജുഡീഷ്യൽ കേസുകളിൽ ഇപ്പോൾ വെർച്വൽ വാദം ആരംഭിച്ചതിലൂടെ, ദ്രുത ഗതിയിലുള്ളതും താങ്ങാനാവുന്ന ചെലവിൽ ഉള്ളതുമായ വിധിനിർണയത്തിനായുള്ള യുഗപ്പിറവിക്ക് തുടക്കം കുറച്ചിരിക്കുന്നു.
നടപടികൾ വേഗത്തിലാക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, പുതിയ സൗകര്യം ആരംഭിച്ചത്. സുരക്ഷിതമായ ഐടി ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് കേസുകളുടെ വാദം കേൾക്കുക. ഈ മാസം ഒൻപതിന് നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് 227 മത് യോഗത്തിലാണ് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശ്രീ സന്തോഷ് കുമാർ ഗാങ്വർ പുതിയ സംവിധാനം ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടസ് ആൻഡ് മിസല്ലെനിയസ് പ്രൊവിഷൻസ് ആക്ട് 1952 ന് കീഴിലെ സെക്ഷൻ 7A, 14B എന്നിവ പ്രകാരം ഇ പി എഫ് ഓയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്കും വരിക്കാർക്കും കേസുകളുടെ വാദം താങ്ങാനാവുന്ന ചെലവിൽ ഓൺലൈൻ വഴി നടത്താം.
ഇതിനായി ഇ-കോടതി നടപടികൾ ഇ പി എഫ് ഓയുടെ ഇ-പ്രൊസീഡിംഗ്സ്പോർട്ടൽ https://eproceedings.epfindia.gov.in ലുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇ-നോട്ടീസുകൾ നൽകുക, നടപടിയുടെ യഥാസമയം റെക്കോർഡിങ്, ഉത്തരവുകളുടെ കൈമാറ്റം എന്നിവ ഇതിലൂടെ ലഭ്യമാകും. കേസ് സംബന്ധിച്ച് ദൈനംദിന/അന്തിമ ഉത്തരവുകൾ എല്ലാ കക്ഷികൾക്കും പോർട്ടലിലൂടെ ലഭ്യമാകും.
***
(Release ID: 1654137)
Visitor Counter : 137