റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

വാഹനങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ, അവയിൽനിന്നുള്ള മലിനീകരണം തുടങ്ങിയവയിൽനൂതന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉടൻ തന്നെ നടപ്പാക്കും

Posted On: 12 SEP 2020 3:32PM by PIB Thiruvananthpuram

രാജ്യത്തെ വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ അവയിൽ നിന്നുള്ള മലിനീകരണം  എന്നിവയിൽ നൂതന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നടപ്പാക്കുന്ന ചരിത്ര പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു. രാജ്യത്തെ വാഹന നിർമാണ മേഖലയുടെ വളർച്ച, മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്കുള്ള അവയുടെ സംഭാവന വർദ്ധിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള ദീർഘകാല നിയന്ത്രണ മാർഗ്ഗരേഖയ്ക്കാണ് ഭരണകൂടം രൂപം നൽകുന്നത്. ഇത്തരം നിയന്ത്രണങ്ങളിലൂടെ ഇന്ത്യൻ വാഹന നിർമ്മാണ വ്യവസായമേഖലയെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വളർത്താനും ലക്ഷ്യമിടുന്നു

 പുതിയ മാറ്റങ്ങളോട് ഇന്ത്യൻ വാഹന നിർമാണ മേഖല എന്നും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ, മലിനീകരണ നിയന്ത്രണം, മറ്റ് നൂതന സാങ്കേതികവിദ്യകൾ എന്നിവയിൽ ഈ രംഗം ഒട്ടേറെ മാറ്റങ്ങൾക്കും  വിധേയമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ചട്ടങ്ങളിൽ യൂറോപ്യൻ ഏകകങ്ങളോട്   തുല്യത പാലിക്കാനായി  BS4 ൽ നിന്നും BS6 ലേക്ക് നമ്മുടെ വാഹന നിർമാണമേഖല നടത്തിയ കുതിച്ചുചാട്ടം ഇതിൽ പ്രധാനപ്പെട്ടതാണ്

 യൂറോപ്യൻ -ജാപ്പനീസ്   അമേരിക്കൻ വാഹന നിർമ്മാണ മേഖലകളോട് കിടപിടിക്കുന്ന രീതിയിൽ നമ്മുടെ വാഹന നിർമാണ മേഖലയ്ക്ക് ഇതിലൂടെ ഉയർന്ന്  വരാനായി. ഇതിന്  പുറമേ ഏറെക്കാലമായി കാത്തിരുന്ന മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികളും ഭരണകൂടത്തിന്റെ  പക്കൽ നിന്നുള്ള ഒരു അനുകൂല നിലപാടായി പൊതുവേ സ്വീകരിക്കപ്പെട്ടു

 രാജ്യത്തെ വാഹനങ്ങളിലെ സുരക്ഷ, മലിനീകരണ തോത് എന്നിവ മെച്ചപ്പെടുത്താനുള്ള ഒരുപിടി നിയന്ത്രണങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ആന്റി ലോക്ക്   ബ്രേക്കിംഗ് സംവിധാനങ്ങൾ, എയർ  ബാഗുകൾ, വേഗത മുന്നറിയിപ്പ് സംവിധാനങ്ങൾ, റിവേഴ്സ് പാർക്കിംഗ് സഹായികൾ, ക്റാഷ്  സ്റ്റാൻഡേർഡുകൾ തുടങ്ങിയവയ്ക്കായുള്ള കരട് വിജ്ഞാപനങ്ങളും ഇതിലുൾപ്പെടുന്നു

 അടുത്ത രണ്ടു വർഷത്തോടെ പ്രത്യേക വിഭാഗത്തിൽപ്പെട്ട വാഹനങ്ങളിലേക്കുള്ള  ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനങ്ങൾ, ബ്രേക്ക് അസിസ്റ്റ് സംവിധാനങ്ങൾ എന്നിവയ്ക്കായുള്ള ഏകക ങ്ങൾക്ക് മന്ത്രാലയം അന്തിമ രൂപം നൽകി വരികയാണ്

 ബസ്സുകൾക്കായുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനങ്ങൾക്ക് ഉള്ള വിജ്ഞാപനം കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു. ബസുകളിലെ ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പുറത്തിറക്കിയ കരട് വിജ്ഞാപനം 2023 ഏപ്രിലോടെ പ്രാബല്യത്തിൽ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ എല്ലാത്തരം വാഹനങ്ങളിലും ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു


 ഈ മേഖലയിലെ ചില പ്രത്യേക വിഭാഗങ്ങളെ  അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാനായി  മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. ടയറുകളിൽ വായുമർദ്ദ നിരീക്ഷണ സംവിധാനം ഇത്തരത്തിലൊന്നാണ്. പ്രത്യേക വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കായുള്ള ഈ സംവിധാനം ഈ വർഷം ഒക്ടോബറോടെ പ്രാബല്യത്തിൽ വരും എന്നാണ് കരുതപ്പെടുന്നത്

 വാഹനങ്ങളുടെ വലിപ്പം, നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ  വിജ്ഞാപനം  ചെയ്തുകഴിഞ്ഞു. കൂടാതെ ഇരുചക്രവാഹനങ്ങളിലെ സൈഡ് സ്റ്റാൻഡുകൾ, ഫുട്ട് റസ്റ്റുകൾ തുടങ്ങിയവയ്ക്കുള്ള വിജ്ഞാപനവും  പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയും വേഗം തന്നെ പ്രാബല്യത്തിലാകും

*******


(Release ID: 1653617) Visitor Counter : 177