പ്രധാനമന്ത്രിയുടെ ഓഫീസ്
മദ്ധ്യപ്രദേശിലെ വഴിയോരകച്ചവടക്കാരുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
Posted On:
09 SEP 2020 2:38PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഹർദീപ് സിംഗ് പുരി ജി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഭായി ശിവരാജ് ജി, സംസ്ഥാന മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍,ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ആളുകള്‍, പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കളെ, മദ്ധ്യപ്രദേശില്‍ നിന്നും മദ്ധ്യപ്രദേശിന് പുറത്തുനിന്നും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ എല്ലാ സഹോദരി സഹോദരന്മാരെ,
ആദ്യമായി പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഞാന്‍ എന്റെ ശുഭാംശസകള്‍ നേരുന്നു. കുറച്ചുസമയം മുമ്പ് ചില ഗുണഭോക്താക്കളുമായി സംസാരിക്കുന്നതിനുള്ള അവസരം എനിക്ക് ലഭിച്ചു. അവരുടെ മുഖഭാവത്തില്‍ എനിക്ക് ദൃഢവിശ്വാസവും പ്രതീക്ഷയും കാണാനായി. ഈ വിശ്വാസമാണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുടെ ഏറ്റവും വലിയ വിജയവും കരുത്തും. ഞാന്‍ നിങ്ങളുടെ അദ്ധ്വാനത്തിനെയും ആത്മാഭിമാനത്തേയും ആത്മവിശ്വാസത്തേയും വണങ്ങുന്നു.
പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുമായി മുന്നോട്ടുപോകുന്ന രാജ്യത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ ശുഭാശംസകള്‍ നേരുന്നു. ഞാന്‍ മദ്ധ്യപ്രദേശിനേയും ശിവരാജ് ജിയുടെ ടീമിനെയും പ്രത്യേകിച്ചും അഭിനന്ദിക്കുന്നു എന്തെന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ അവരുടെ പരിശ്രമങ്ങള്‍ കൊണ്ട് ഒരു ലക്ഷത്തിലധികം വഴിയോരകച്ചവടക്കാര്‍ക്കാണ് സ്വാനിധി പദ്ധതിയുടെ ഗുണമുണ്ടായത്.
കൊറോണാ മഹാമാരി ഉണ്ടെന്നിരിക്കിലും 4.5 ലഷം വഴിയോരകച്ചവടക്കാര്‍ക്ക് കച്ചവടത്തിനുള്ള തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും ഈ ചെറിയ കാലയളവില്‍ നല്‍കുകയെന്നത് ഒരു വലിയ ജോലിയായിട്ടാണ് ഞാന്‍ കരുതുന്നത്. മദ്ധ്യപ്രദേശിന്റെ പരിശ്രമങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മറ്റു സംസ്ഥാനങ്ങളും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേയും വഴിയോരകച്ചവടക്കാരായ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് ബാങ്കുകളില്‍ നിന്ന് പണം ലഭിക്കുന്നതിനുള്ള മൂര്‍ത്തമായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ, ലോകത്ത് എപ്പോഴൊക്കെ ഇത്തരത്തിലൊരു പ്രതിസന്ധിയോ, പകര്‍ച്ചവ്യാധിയോ ഉണ്ടാകുമ്പോള്‍ അതിന്റെ പ്രത്യാഘാതം ആദ്യമായി ഉണ്ടാകുന്നത് പാവപ്പെട്ട നമ്മുടെ സഹോദരി സഹോദരന്മാരിലാണ്. മഴ കൂടുതലുണ്ടായാല്‍, അല്ലെകില്‍ തണുപ്പോ ചൂടോ അധികമായാല്‍ എല്ലാം കഷ്ടപ്പെടുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ടവര്‍ക്ക് തൊഴിലിന്റെ, ഭക്ഷ്യവസ്തുക്കളുടെയെല്ലാം പ്രതിസന്ധിയുണ്ടാകുകയും അവർ സമ്പാദിച്ചുവച്ചിരുന്നതൊക്കെ നഷ്ടപ്പെടുകയും ചെയ്യും. മഹാമാരി ഇത്തരം പ്രശ്‌നങ്ങളും ഒപ്പം കൊണ്ടുവരാറുണ്ട്. നമ്മുടെ പാവപ്പെട്ട സഹോദരി, സഹോദരന്മാര്‍, നമ്മുടെ തൊഴിലാളി സുഹൃത്തുക്കള്‍, നമ്മുടെ വഴിയോര കച്ചവടക്കാരായ സഹപ്രവര്‍ത്തകര്‍, എന്നിവരൊക്കെയാണ് ഈ മഹാമാരിക്കാലത്ത് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്.
മറ്റ് നഗരങ്ങളില്‍ പണിയെടുത്തിരുന്നവര്‍ നിരവധിയാണ്, എന്നാല്‍ മഹാമാരി മൂലം അവര്‍ക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടി വന്നു. അതുകൊണ്ട് കൊറോണാ മഹാമാരിയുടെ ആദ്യദിവസം മുതല്‍ തന്നെ ഗവണ്‍മെന്റിന്റേയും രാജ്യത്തിന്റെയും പരിശ്രമം പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുകയെന്നതായിരുന്നു. കഷ്ടപ്പാടിലായിരുന്നവരുടെ ഭക്ഷണത്തിന്റെയും റേഷന്റെയും കാര്യങ്ങളില്‍ രാജ്യം ശ്രദ്ധചെലുത്തുകയും സൗജന്യ പാചകവാതകം ലഭ്യമാക്കുകയും ചെയ്തു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന റോസ്ഗാര്‍ അഭിയാനിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കി. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നിരവധി പദ്ധതികള്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധവേണ്ടിയിരുന്ന ഒരു വലിയ വിഭാഗം ഉണ്ടായിരുന്നു. അത് വഴിയോരകച്ചവടക്കാരായ എന്റെ സഹോദരി സഹോദരന്മാരായിരുന്നു. വഴിയോരകച്ചവടക്കാരായ സഹോദരുടെ ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങള്‍ അവരുടെ പ്രതിദിന വരുമാനത്തെ മാത്രമാണ് ആശ്രയിച്ചിരുന്നത്. കൊറോണ മൂലം വിപണികള്‍ അടച്ചിട്ടു, ജീവനില്‍ ഭയന്ന് ആളുകള്‍ അവരവരുടെ വീടുകള്‍ക്കുള്ളില്‍ ജീവിച്ചു, അതിന്റെ ഫലമായി ഏറ്റവും വലിയരീതിയില്‍ ആഘാതമേറ്റത് വഴിയോരകച്ചവടക്കാരായ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്കാണ്. അവരെ ബുദ്ധിമുട്ടുകളില്‍ നിന്നും പുറത്തുകൊണ്ടുവരുന്നതിനായാണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതിക്ക് സമാരംഭം കുറിച്ചത്.
പുതിയ തുടക്കത്തിനും ജോലി വീണ്ടും ആരംഭിക്കുന്നതിനും വേണ്ടി ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ മൂലധം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിക്ക് പിന്നിലെ ഉദ്ദേശ്യം. കടമെടുക്കുന്ന തുകയ്ക്ക് വലിയ പലിശ നല്‍കാന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല. ലക്ഷക്കണക്കിന് വരുന്ന വഴിയോരകച്ചവടക്കാരുടെ ശൃംഖലയ്ക്ക് ഒരു പുതിയ തിരിച്ചറിയല്‍ ഉണ്ടാകുന്നതും അവരെ സംവിധാനവുമായി ശരിയായ രീതിയില്‍ ബന്ധിപ്പിക്കുന്നതും ഇത് ആദ്യമായാണ്. സ്വധനപരിപാലനത്തില്‍ നിന്ന് സ്വയം തൊഴില്‍, സ്വയം തൊഴില്‍ നിന്ന് സ്വയം പര്യാപ്തത സ്വയം പ്യാപ്തതയില്‍ നിന്ന് സ്വാഭിമാനം എന്നിവയിലേക്കുള്ള യാത്രയിലെ സുപ്രധാനമായ നാഴികകല്ലാണ് സ്വാനിധി പദ്ധതി.
സുഹൃത്തുക്കളെ,
നിങ്ങള്‍ക്ക് സ്വാനിധി പദ്ധതിയെക്കുറിച്ച് കേട്ടിരിക്കും. സഹപ്രവര്‍ത്തകരെ, ഞാന്‍ ഇപ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ബോദ്ധ്യത്തോടെയാണ് സംസാരിക്കുന്നത്. എന്നാല്‍ ആവശ്യക്കാരായവരെല്ലാവരും എല്ലാ വഴിയോരകച്ചവടക്കാരും ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞിരക്കേണ്ടത് അനിവാര്യമാണ്. അപ്പോള്‍ മാത്രമേ നമ്മുടെ പാവപ്പെട്ട സഹോദരി, സഹോദരന്മാര്‍ക്ക് ഈ പദ്ധതിയുടെ ഗുണം നേടിയെടുക്കാന്‍ കഴിയുകയുള്ളു.
ഏതൊരു സാധാരണ മനുഷ്യനും ഇതുമായി ബന്ധപ്പെടാന്‍ കഴിയുന്ന തരത്തില്‍ ഈ പദ്ധതിയെ ലളിതമാക്കിയിട്ടുണ്ട്. നമ്മുടെ സഹോദരിയായ അര്‍ച്ചനാജി അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സുഗമമായി നടന്നുവെന്ന് ഇപ്പോള്‍ നമ്മോടു പറഞ്ഞതുപോലെ. അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. വഴിയോര കച്ചവടക്കാരായ സുഹൃത്തുക്കള്‍ തങ്ങളുടെ കടലാസുകള്‍ സമര്‍പ്പിക്കുന്നതിനായി നീണ്ട ക്യൂവില്‍ കാത്തു നില്‍കേണ്ടതില്ലാത്ത തരത്തിലുള്ള ഒരു സംവിധാനം സാങ്കേതികവിദ്യയ്ക്ക് കീഴില്‍ വികസിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ അപേക്ഷകള്‍ ഒരു പൊതു സേവന കേന്ദ്രത്തിലോ, ഒരു മുന്‍സിപ്പാലിറ്റി ഓഫീസിലോ അല്ലെങ്കില്‍ ഒരു ബാങ്ക് ശാഖയിലോ അപ്‌ലോഡ് ചെയ്യാം. അതു മാത്രമല്ല, ബാങ്കിന്റെയും മുന്‍സിപ്പാലിറ്റിയുടെയും ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി നിങ്ങളെ സമീപിക്കാനും കഴിയും. നിങ്ങള്‍ക്ക് ഏതാണ് ഉപകാരപ്രദമെന്ന് തോന്നുന്നത് ആ സൗകര്യം നിങ്ങള്‍ ഉപയോഗിക്കുക. ഈ സംവിധാനം വളരെ ലളിതമാക്കുന്നതിനുള്ള പരിശ്രമങ്ങളും നടത്തിയിട്ടുണ്ട്.
സുഹൃത്തുക്കളെ, പലിശ മുഴുവന്‍ നിങ്ങള്‍ക്ക് ഒഴിവായി കിട്ടുന്ന ഒരു പദ്ധതി കൂടിയാണിത്. എങ്ങനെയായാലും ഈ പദ്ധതിക്ക് കീഴില്‍ 7% പലിശ ഇളവ് ഉണ്ട്. എന്നാല്‍ നിങ്ങള്‍ വളരെ ചെറുതും അടിസ്ഥാനപരവുമായ ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതുപോലും നല്‍കേണ്ടി വരില്ല. നിങ്ങള്‍ പണം ഒരുവര്‍ഷത്തിനുളളില്‍ ബാങ്കില്‍ തിരിച്ചടിയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പലിശയില്‍ ഇളവ് ലഭിക്കും. അതിന് പുറമെ ഡിജിറ്റല്‍ ഇടപാടാണ്, പണം വാങ്ങുന്നതും അടയ്ക്കുന്നതും നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴിയോ, നിങ്ങള്‍ സാധനം വാങ്ങുന്ന മൊത്ത കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നത് മൊബൈല്‍ ഫോണ്‍ വഴിയോ ആണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ പാരിതോഷികമായി കുറച്ചുപണം കാഷ്ബാക്കിലൂടെയും ലഭിക്കും. അതായത് നിങ്ങളുടെ അക്കൗണ്ടില്‍ ഗവണ്‍മെന്റ് കുറച്ചപണം പ്രത്യേകമായി ഇടും. ആ വഴിയില്‍ നിങ്ങളുടെ മൊത്തത്തലുള്ള സമ്പാദ്യം പലിശയെക്കാള്‍ കുടുതലായിരിക്കും.
അതിനുപരിയായി നിങ്ങള്‍ രണ്ടാമത് വായ്പയെടുക്കുകയാണെങ്കില്‍, കുടുതല്‍ വായ്പാസൗകര്യങ്ങളുമുണ്ട്. ആദ്യപ്രാവശ്യം നിങ്ങള്‍ക്ക് 10,000 രൂപ ലഭിക്കുകയും നിങ്ങളുടെ ഇടപെടല്‍ സംതൃപ്തി നല്‍കുന്നതുമാണെങ്കില്‍, നിങ്ങള്‍ക്ക് രണ്ടാംതവണ 15,000 രൂപ വേണമെങ്കില്‍ 15,000 രൂപയും ലഭിക്കും. യഥാക്രമം അത് 20,000 മോ, 25,000 മോ, അല്ലെങ്കില്‍ 30,000 രൂപയോ ആകാം. ഇത് പത്തിരട്ടിയാക്കി ഒരുലക്ഷം രൂപയാക്കണമെന്ന് തുടക്കത്തില്‍ ചംഗന്‍ലാല്‍ ജി പറയുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ടായി.
സുഹൃത്തുക്കളേ,
കഴിഞ്ഞ 3-4 വർഷങ്ങളിൽ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ പ്രവണതയിൽ അതിവേഗം വർധനയുണ്ടായി. കൊറോണ കാലഘട്ടത്തിൽ, ഇത് എത്രത്തോളം പ്രധാനമാണെന്ന് നാമെല്ലാവരും മനസ്സിലാക്കുന്നു. ഇപ്പോൾ ഉപയോക്താക്കൾ ക്യാഷായി പണം നൽകുന്നത് ഒഴിവാക്കുന്നു. അവർ മൊബൈൽ ഫോൺ വഴി നേരിട്ട് പേയ്‌മെന്റുകൾ നടത്തുന്നു. അതിനാൽ, നമ്മുടെ തെരുവുകച്ചവടക്കാരായ സഹപ്രവർത്തകർ ഈ ഡിജിറ്റൽ ഇടപാടുകളിൽ പിന്നോട്ട് പോകരുത്, നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. കുശ് വാഹ് ജി തന്റെ കൈ വണ്ടിയിൽ ക്യുആർ കോഡ് ഇട്ടതായി നമ്മൾ കണ്ടു. ഇപ്പോൾ വലിയ മാളുകളിൽ പോലും ഇത് (പണമിടപാട്) സംഭവിക്കുന്നില്ല. നമ്മുടെ പാവപ്പെട്ട ആളുകൾ പുതിയതെന്തും പഠിക്കാൻ തയ്യാറാണ്. അതിനാൽ, ബാങ്കുകളുടെയും ഡിജിറ്റൽ പേയ്‌മെന്റ് ദാതാക്കളുടെയും സഹായത്തോടെ ഞങ്ങൾ ഒരു പുതിയ തുടക്കം കുറിച്ചു. ഇപ്പോൾ ബാങ്കുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ നിങ്ങളുടെ വിലാസത്തിലേക്കും വണ്ടികളിലേക്കും വന്ന് ക്യു ആർ കോഡ് വാഗ്ദാനം ചെയ്യും. അതിന്റെ ഉപയോഗത്തെക്കുറിച്ചും അവർ നിങ്ങളെ അറിയിക്കും. പരമാവധി ഇടപാടുകൾ ഡിജിറ്റലായി ചെയ്യാനും ലോകത്തിന് മുന്നിൽ ഒരു പുതിയ മാതൃക വെക്കാനും ഞാൻ എന്റെ തെരുവ് കച്ചവടക്കാരായ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, തെരുവിലെ ഭക്ഷണകച്ചവടക്കാർ എന്നും അറിയപ്പെടുന്ന കാറ്ററിംഗ് ബിസിനസ്സിലെ നമ്മുടെ സുഹൃത്തുക്കൾക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നൽകുന്നതിനുള്ള ഒരു പദ്ധതിയും ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വലിയ റെസ്റ്റോറന്റുകളുടെ മാതൃകയിൽ തെരുവ് ഭക്ഷണ വിൽപ്പനക്കാർ അവരുടെ ഉപഭോക്താക്കൾക്ക് ഓൺലൈൻ ഡെലിവറി വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നിങ്ങൾ മുൻകൈയെടുക്കുകയാണെങ്കിൽ ഉടൻ തന്നെ ഞങ്ങൾ അത് മുന്നോട്ട് കൊണ്ടുപോകും. തെരുവ് കച്ചവടക്കാരുടെയും ബിസിനസ്സ് വർദ്ധിക്കുമെന്നും ഈ സംരംഭങ്ങളിലൂടെ അവരുടെ വരുമാനം വർദ്ധിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, തെരുവ് കച്ചവടക്കാരുമായി ബന്ധപ്പെട്ട മറ്റൊരു സ്കീമിൽ ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കുന്നു. പ്രധാൻ മന്ത്രി സ്വാനിധി പദ്ധതിയുമായി ബന്ധമുള്ള എല്ലാ തെരുവ് കച്ചവടക്കാരുടെയും ജീവിതം
അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി സുഗമമാക്കും. എന്റെ തെരുവ് കച്ചവടക്കാരായ സഹോദരന്മാർക്ക് ഉജ്വല പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ ഉണ്ടോ, അവർക്ക് വൈദ്യുതി കണക്ഷൻ ഉണ്ടോ, ആയുഷ്മാൻ ഭാരത് യോജനയുമായി ബന്ധമുണ്ടോ, അവർക്ക് പ്രതിദിനം 90 പൈസയും മാസം ഒരു രൂപയും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്ന് ഞങ്ങൾ നോക്കും. അവരുടെ ശിരസ്സിനു മുകളിൽ കോൺക്രീറ്റ് മേൽക്കൂര ഉണ്ടോ എന്നും നോക്കും. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ ഗവൺമെൻ്റ് ശക്തമായ ശ്രമം നടത്തും. ഈ സൗകര്യങ്ങൾ ഒന്നും ഇല്ലാത്തവർക്ക് മുൻഗണന നൽകും.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് ദരിദ്രരെക്കുറിച്ച് നിരവധി തവണ സംസാരിക്കാറുണ്ട്, എന്നാൽ കഴിഞ്ഞ ആറ് വർഷമായി ദരിദ്രർക്കുവേണ്ടി ചെയ്ത ജോലികൾ ഒരു പദ്ധതി പ്രകാരം നടപ്പിലാക്കുന്നു. അതിനാൽ അവരെ ഒരു പദ്ധതിയിൽ നിന്ന് മറ്റൊന്നുമായി ചേർക്കുന്നു.അതിനാൽ ദാരിദ്ര്യത്തിനെതിരെ പോരാടാനും അതിനെ പരാജയപ്പെടുത്തി ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവരാനും അവർ ശാക്തീകരിക്കപ്പെടും. ആ ദിശയിൽ നിരവധി നടപടികളും സംരംഭങ്ങളും നടന്നിട്ടുണ്ട്. അത് മുമ്പ് ചെയ്തിട്ടില്ല. എല്ലാ പ്രദേശങ്ങളും, ദരിദ്രർ-ഇരകൾ-ചൂഷണം ചെയ്യപ്പെട്ടവർ, ദലിതർ-ഗോത്രവർഗക്കാർ തുടങ്ങി
ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മേഖലകളിലുള്ളവരും
സർക്കാർ പദ്ധതികൾ കാരണം കരുത്തു നേടുന്നു.
കടലാസ് ജോലിയെ ഭയന്ന് നമ്മുടെ രാജ്യത്തെ ദരിദ്രർക്ക് ബാങ്കുകളുടെ വാതിലുകളിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. പ്രധാൻമന്ത്രി ജൻ-ധൻ യോജനയിലൂടെ 40 കോടിയിലധികം ദരിദ്രരുടെയും താഴ്ന്ന മധ്യവർഗത്തിന്റെയും ബാങ്ക് അക്കൗണ്ടുകൾ തുറന്നു. ഈ ജൻ-ധൻ അക്കൗണ്ടുകളിലൂടെ, നമ്മുടെ പാവപ്പെട്ടവർ ബാങ്കുകളുമായി ബന്ധപ്പെട്ടു. അതിന്റെ ഫലമായി അവർക്കു കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുന്നു, പണമിടപാടുകാരുടെ ചങ്ങലകളിൽ നിന്ന് അവരെ മോചിപ്പിച്ചു. ഈ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ദരിദ്രർക്ക് കൈക്കൂലി കൂടാതെ വീടുകൾ ലഭിക്കുന്നത്, കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് ആനുകൂല്യം ലഭിക്കുന്നു. കൊറോണ പ്രതിസന്ധി ഘട്ടത്തിൽ 20 കോടിയിലധികം സഹോദരിമാരുടെ 31,000 കോടി രൂപ ജൻ-ധൻ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്, ഇത് സാധ്യമായത് ജൻ-ധൻ യോജനയിലൂടെ മാത്രമാണ്. അതുപോലെ, 10 കോടിയിലധികം കർഷകരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 94,000 കോടി രൂപ നേരിട്ട് കൈമാറ്റം ചെയ്യപ്പെട്ടു.
സുഹൃത്തുക്കളേ, നമ്മുടെ ദരിദ്രർ ഈ വർഷങ്ങളിൽ ജൻ-ധൻ അക്കൗണ്ടുകളുമായും ബാങ്കിംഗ് സംവിധാനവുമായും ബന്ധപ്പെടുത്തി ഒരു പുതിയ തുടക്കം കുറിച്ചു. താമസിയാതെ, നമ്മുടെ ഗ്രാമങ്ങൾ നഗരങ്ങളുടെ മാതൃകയിൽ ഓൺലൈൻ വിപണികളുമായി ബന്ധിപ്പിക്കും, ലോക മാർക്കറ്റ് നമ്മുടെ ഗ്രാമങ്ങളിൽ എത്തും. ഇത്തവണ ഓഗസ്റ്റ് 15 ന് രാജ്യം പ്രതിജ്ഞയെടുത്തിട്ടുണ്ട്. അടുത്ത 1,000 ദിവസത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിക്കും. ഓരോ ഗ്രാമത്തിലും, ഓരോ വീടിലും വേഗതയേറിയ ഇന്റർനെറ്റ് ഉണ്ടായിരിക്കും. ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ ഗ്രാമങ്ങളിലേക്കും ദരിദ്രരിലേക്കും വേഗത്തിൽ എത്തും. അതുപോലെ, രാജ്യം ഡിജിറ്റൽ ഹെൽത്ത് മിഷൻ ആരംഭിച്ചു. ഓരോ പൗരനും ആരോഗ്യ ഐഡി ലഭിക്കും. നിങ്ങളുടെ എല്ലാ വിവരങ്ങളും സുരക്ഷിതമായി അവിടെ ഉണ്ടാകും. ഈ ഐഡി വഴി, നിങ്ങളുടെ ഡോക്ടറുമായി ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുക്കുന്നതിനും എല്ലാ ആരോഗ്യ റിപ്പോർട്ടുകളും ഓൺലൈനിൽ കാണിക്കുന്നതിനും നിങ്ങൾക്ക് കഴിയും. ആദ്യം, പ്രധാൻ മന്ത്രി രക്ഷാ ഭീമ യോജന ഉണ്ടായിരുന്നു, തുടർന്ന് പ്രധാൻമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിലൂടെ ഇൻഷുറൻസ് പരിരക്ഷയുണ്ടായി. പിന്നീട് ആയുഷ്മാൻ ഭാരതത്തിന് കീഴിൽ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, ഇപ്പോൾ ഡിജിറ്റൽ ഹെൽത്ത് മിഷൻ വഴി എളുപ്പത്തിലുള്ള ചികിത്സ നൽകുന്നു.
സുഹൃത്തുക്കളേ, ഓരോ പൗരൻ്റെയും ജീവിതം സുഗമമാക്കുകയെന്നത് രാജ്യത്തിന്റെ ശ്രമമാണ്, ഓരോ നാട്ടുകാരനും ശാക്തീകരിക്കപ്പെടുന്നു, എല്ലാറ്റിനുമുപരിയായി അവർ സ്വയം ആശ്രയിക്കുന്നു. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കൾക്ക് നഗരങ്ങളിൽ മിതമായ നിരക്കിൽ മികച്ച താമസസൗകര്യം നൽകുന്നതിനായി സർക്കാർ അടുത്തിടെ ഒരു പ്രധാന പദ്ധതി ആരംഭിച്ചു. ഒരു രാജ്യം ഒരു റേഷൻ കാർഡ് സ്കീം വഴി, നിങ്ങൾ രാജ്യത്ത് എവിടെ പോയാലും റേഷന്റെ വിഹിതം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ അവകാശം നിങ്ങളെ അനുഗമിക്കും.
സുഹൃത്തുക്കളേ, നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ബിസിനസ്സ് പുതുതായി ആരംഭിക്കുമ്പോൾ, നിങ്ങൾ ചില മുൻകരുതലുകൾ എടുക്കേണ്ടിവരും. കൊറോണയ്ക്ക് വാക്സിൻ ഇല്ലാത്തിടത്തോളം കാലം അതിന്റെ അപകടങ്ങൾ അവിടെ തന്നെ തുടരും. അതിനാൽ, നിങ്ങളുടെ ഉപഭോക്താക്കളുടെ പരിരക്ഷയും നിങ്ങൾ ഓർമ്മിക്കേണ്ടതുണ്ട്. മാസ്ക്, കൈ വൃത്തിയാക്കൽ, നിങ്ങളുടെ ചുറ്റുപാടുകളുടെ ശുചിത്വം , രണ്ട് അടി ദൂരം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. ഉപയോഗിച്ചുപേക്ഷിക്കുന്ന പ്ലാസ്റ്റിക് പിന്നീട്
ഉപയോഗിക്കാതിരിക്കാനും ശ്രമിക്കണം. നിങ്ങളുടെ വണ്ടിയിലോ നടപ്പാതയിലോ കൊറോണയ്‌ക്കെതിരെ പരമാവധി പരിരക്ഷ ഉറപ്പാക്കുന്നുവെങ്കിൽ, ആളുകളുടെ വിശ്വാസം വർദ്ധിക്കുകയും നിങ്ങളുടെ ബിസിനസ്സും വളരുകയും ചെയ്യും. നിങ്ങൾ ഈ നിയമങ്ങൾ അനുസരിക്കുകയും മറ്റുള്ളവരെ അവ പാലിക്കാൻ അഭ്യർത്ഥിക്കുകയും വേണം. നിങ്ങളുടെ പുതിയ തുടക്കത്തിന് വീണ്ടും നിരവധി അഭിനന്ദനങ്ങളും ആശംസകളും. നിങ്ങളും കുടുംബവും ആരോഗ്യത്തോടെ തുടരുമെന്ന ഈ പ്രതീക്ഷയോടെ, ആശംസിക്കുന്നു: നിങ്ങളുടെ ബിസിനസുകൾ അഭിവൃദ്ധി പ്രാപിക്കും; ഹൃദയം നിറഞ്ഞ ആശംസകൾ.
വളരെ നന്ദി.
*****
(Release ID: 1653003)
Visitor Counter : 217
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada