പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി നാളെ പ്രധാനമന്ത്രി 'സ്വാനിധി സംവാദ് ' നടത്തും.
Posted On:
08 SEP 2020 2:51PM by PIB Thiruvananthpuram
മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 9) 'സ്വാനിധി സംവാദ് ' കൂടിക്കാഴ്ച നടത്തും. കോവിഡ് 19 മൂലം പ്രതിസന്ധിയിലായ പാവപ്പെട്ട തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി, 2020 ജൂണ്‍ 1 നാണ് കേന്ദ്ര ഗവണ്‍മെന്റ്, 'പിഎം സ്വാനിധി' പദ്ധതി ആരംഭിച്ചത്. മധ്യപ്രദേശില്‍ നിന്നുള്ള 4.5 ലക്ഷത്തോളം തെരുവോര കച്ചവടക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നാല് ലക്ഷത്തിലധികം പേര്‍ക്ക് തിരിച്ചറിയല്‍, വെണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കഴിഞ്ഞു. 2.45 ലക്ഷം യോഗ്യരായ ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ഈ പോര്‍ട്ടല്‍ വഴി, ബാങ്കുകള്‍ക്ക് കൈമാറി. ഇതില്‍ 1.4 ലക്ഷം തെരുവുകച്ചവടക്കാരുടെ അപേക്ഷകള്‍ സ്വീകരിച്ച് ഏകദേശം 140 കോടി രൂപ ധനസഹായം അനുവദിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് മധ്യപ്രദേശില്‍ നിന്നാണ്(47%).
പ്രധാനമന്ത്രിയുമായുള്ള പരിപാടി പൊതുസ്ഥലങ്ങളില്‍ വീക്ഷിക്കുന്നതിന് 378 മുനിസിപ്പല്‍ ബോഡികളില്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെബ്കാസ്റ്റ് വഴി സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് MyGov യുടെ https://pmevents.ncog.gov.in/ ലിങ്കില്‍ പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനും വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി, പദ്ധതിയുടെ മധ്യപ്രദേശിലെ മൂന്ന് ഗുണഭോക്താക്കളുമായി അവരുടെ വില്‍പ്പന സ്ഥലത്ത് നിന്ന് വിര്‍ച്യുല്‍ ആയി സംവദിക്കും.
***
(Release ID: 1652338)
Visitor Counter : 290
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada