ഉരുക്ക് മന്ത്രാലയം

ആത്‌മനിർഭർ ഭാരതിനെ കുറിച്ച്‌ ഉരുക്ക്  മന്ത്രാലയം വെബിനാർ സംഘടിപ്പിക്കും

Posted On: 14 AUG 2020 2:31PM by PIB Thiruvananthpuram

 

കേന്ദ്ര ഉരുക്കു മന്ത്രാലയം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സിഐഐ) സഹകരിച്ച്  ‘ആത്‌മനിർഭർ ഭാരത്: ഭവന–- കെട്ടിടനിർമാണ, വ്യോമമേഖലകളിലെ ഉരുക്ക് ഉപയോഗത്തിന്‌  പ്രോൽസാഹനം' എന്ന വിഷയത്തിൽ 2020 ആഗസ്‌ത്‌ 18ന്‌ ഡിജിറ്റൽ സെമിനാർ സംഘടിപ്പിക്കുന്നു.

നിർമ്മാണ, അടിസ്ഥാന സൗകര്യവികസന മേഖലകളിലെ ഉരുക്ക് ഉപയോഗത്തെക്കുറിച്ചുള്ള അവബോധം വളർത്താനും  ഉരുക്ക് അധിഷ്‌ഠിത നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കളും വിതരണക്കാരും തമ്മിലുള്ള അകലം  കുറയ്‌ക്കാനും വെബിനാര്‍ സഹായിക്കും. 

ചടങ്ങിൽ പെട്രോളിയം പ്രകൃതി വാതക–ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ മുഖ്യാതിഥിയാകും. വ്യോമയാന  സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി വിശിഷ്ടാതിഥിയാകും. ഉരുക്ക്‌ സഹമന്ത്രി ശ്രീ ഫാഗൻ സിംഗ് കുലസ്തെ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കും.

കെട്ടിടങ്ങൾ, വീട്‌, വിമാനത്താവള പദ്ധതികൾ എന്നിവയിൽ ഉരുക്കിലുള്ള രൂപകൽപ്പനയും നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്‌തൃ കേന്ദ്രീകൃതമായാണ്‌ വെബിനാർ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഇരുമ്പ്– ഉരുക്ക് വ്യവസായത്തിന്റെ ശേഷി, ഭാവി വിപുലീകരണപദ്ധതികൾ, പുതിയ ഉൽ‌പ്പന്ന വികസനത്തിനുള്ള ഗവേഷണ-വികസനശേഷി എന്നിവയെക്കുറിച്ചുള്ള ഉരുക്കുനിർമ്മാതാക്കളുടെ വീക്ഷണവും ചർച്ചയാവും.

*



(Release ID: 1645824) Visitor Counter : 112