ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 മരണനിരക്ക് കുറയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

Posted On: 08 AUG 2020 3:47PM by PIB Thiruvananthpuram
 
 
ഉയര്‍ന്ന കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ ക്ലിനിക്കൽ പരിപാലനം മെച്ചപ്പെടുത്തുന്നതിനായി വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കണം
 
ന്യൂഡല്‍ഹി; 2020 ഓഗസ്റ്റ് 08
 
കേന്ദ്രവും  സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ തമ്മിലുമുള്ള ഏകോപിതവും  സജീവവുമായ പ്രവര്‍ത്തനം മൂലം ദേശീയ മരണനിരക്ക് കുറയ്ക്കുന്നത് ഉറപ്പാക്കി. ഇത് ഇപ്പോള്‍ 2.04% മാണ്. തുടര്‍ച്ചയായ അവലോകനത്തിന്റെയും സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കോവിഡ്-19 സംയുക്തമായ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി 7നും 8നും ആരോഗ്യസെക്രട്ടറി ശ്രീ രാജേഷ് ഭൂഷന്റെ നേതൃത്വത്തില്‍ രണ്ട് ഉന്നതതല വെര്‍ച്ച്വല്‍ യോഗങ്ങള്‍ നടന്നു. കൂടുതല്‍ രോഗങ്ങളും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് കോവിഡ്-19 മരണം പ്രതിരോധിക്കുന്നതിനുള്ള അവരുടെ പരിശ്രമത്തിന് വേണ്ട ഉപദേശങ്ങളും പിന്തുണയും നല്‍കുന്നതിനായിരുന്നു യോഗങ്ങള്‍.
 
ഇന്നത്തെ യോഗത്തില്‍ എട്ടു സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 13 ജില്ലകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അസാമിലെ കാമരൂപ് മെട്രോ, ബിഹാറിലെ പാട്‌ന, ജാര്‍ഖണ്ഡിലെ റാഞ്ചി, കേരളത്തിലെ ആലപ്പുഴ, തിരുവനന്തപുരം, ഒഡീഷയിലെ ഗഞ്ചം, ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, പശ്ചിമബംഗാളിലെ 24 ഫര്‍ഗാനാസ് നോര്‍ത്ത്,  ഹൂഗ്ലി,
ഹൗറാ, കൊല്‍ക്കത്ത,മാള്‍ഡാ, ഡല്‍ഹി എന്നിവയാണ് അവ. ഈ ജില്ലകളിലാണ് ഇന്ത്യയിലെ കോവിഡ് രോഗികളിലെ ഏകദേശം 9% വും മരണത്തില്‍ 14%വും ഉള്ളത്. ടെസ്റ്റ് പെര്‍ മില്യണില്‍ കുറഞ്ഞ നിരക്കും ഉയര്‍ന്ന രോഗം ഉറപ്പാക്കല്‍ ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നതും ഇവിടങ്ങളിലാണ്. അസ്സമിലെ കാമ്‌രൂപ് മെട്രോ, ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രതിദിന കേസുകളില്‍ ഒരു കുതിപ്പ് കാണുന്നുണ്ട്. എട്ടു സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം), എം.ഡി (എന്‍.എച്ച്.എം.) എന്നിവര്‍ക്കൊപ്പം ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥര്‍, ജില്ലാകലക്ടര്‍മാര്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍മാര്‍, മുഖ്യ മെഡിക്കല്‍ ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ വെര്‍ച്ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.
 
മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ണ്ണായകമായ നിരവധിപ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു.കുറഞ്ഞ ലാബ് ഉപയോഗ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. അതായത് പ്രതിദിനം 100 ആര്‍.ടി-പി.സിആര്‍ ടെസ്റ്റും മറ്റുള്ളവയ്ക്ക് 10ഉം കുറഞ്ഞ ടെസ്റ്റ് പെര്‍ മില്യണ്‍ പോപ്പുലേഷന്‍, കഴിഞ്ഞ ആഴ്ചയില്‍ നിന്നും സമ്പൂര്‍ണ്ണ പരിശോധനയുടെ കുറവ്, പരിശോധനാഫലങ്ങള്‍ വൈകുന്നത്, ആരോഗ്യപരിരക്ഷാ പ്രവര്‍ത്തകരില്‍ ഉയര്‍ന്ന രോഗ ഉറപ്പാകല്‍ ശതമാനം എന്നിവയുള്‍പ്പെടും. ചില ജില്ലകളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂറിനകം രോഗികള്‍ മരിക്കുന്ന സാഹചര്യത്തില്‍ സമയബന്ധിതമായ പരിശോധനയും ആശുപത്രിയില്‍ പ്രവേശനവും നിര്‍ദ്ദേശിച്ചു. ആംബുലന്‍സിന്റെ ലഭ്യത ഉറപ്പാക്കാനും നിരസിക്കുന്നത് ഇല്ലാതാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്ന രോഗലക്ഷണമില്ലാത്തവര്‍ക്ക് പ്രതിദിനം ഭൗതിക സന്ദര്‍ശനം/ഫോണ്‍കണ്‍സള്‍ട്ടേഷന്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധനല്‍കികൊണ്ടുള്ള നിരീക്ഷണം ഉറപ്പാക്കണമെന്നതിന് അടിവരയിട്ടു. ഇപ്പോള്‍ നിലവിലുള്ള രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകാനുള്ള വളര്‍ച്ചാനിരക്കിന്റെ അടിസ്ഥാനത്തില്‍ ഐ.സി.യു കിടക്കകള്‍, ഓക്‌സിജന്‍ വിതരണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് സമയബന്ധിതമായ വിലയിരുത്തല്‍ നടത്തി മുന്‍കൂട്ടിയുള്ള തയാറെടുപ്പുകള്‍ നടത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
 
ന്യൂഡല്‍ഹിയിലെ എയിംസിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ടീം എല്ലാ ആഴ്ചയിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മരണനിരക്ക് കുറയ്ക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ഐ.സി.യുവില്‍ കഴിയുന്ന കോവിഡ്-19 രോഗികള്‍ക്ക് കാര്യക്ഷമമായ ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ടെലി/വിഡിയോ കണ്‍സള്‍ട്ടേഷനുകളിലൂടെ നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളും മറ്റു ആശുപത്രികളും ചികിത്സാ സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഈ വി.സികളില്‍ നിരന്തരമായി പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്ന് സംസ്ഥാന അധികാരികളോട് നിര്‍ദ്ദേശിച്ചു. ക്രിട്ടിക്കല്‍ കേസുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കികൊണ്ട് രോഗികള്‍ക്ക് തടസമില്ലാത്ത ചികിത്സാ പരിപാലനത്തോടൊപ്പം കണ്ടൈന്റ്‌മെന്റ് ബഫര്‍സോണുകളുടെ നിയന്ത്രണത്തിന് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മരണകാരകമാകാവുന്ന മറ്റ് രോഗങ്ങളുള്ളവര്‍, ഗര്‍ഭവതികളായ സ്ത്രീകള്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയ ഉയര്‍ന്ന അപകടമുള്ള ജനവിഭാഗങ്ങളില്‍ കര്‍ശനമായ നിരീക്ഷണം നടത്തിയാല്‍ മരണങ്ങള്‍ തടയാനാകുമെന്നതാണ് ഊന്നല്‍ നല്‍കിയ മറ്റൊരു പ്രധാന മേഖല.
 
കോവിഡ്-19ലെ സാങ്കേതിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ആധികാരികവും സമകാലികവുമായ വിവരങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും മറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും നിരന്തരമായി https://www.mohfw.gov.in/ and @MoHFW_INDIA   സന്ദര്‍ശിക്കുക.
കോവിഡ-19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍-.technicalquery.covid19[at]gov[dot]in  ലും മറ്റ് സംശയങ്ങള്‍-   ncov2019[at]gov[dot]in and @CovidIndiaSeva എന്ന ഇ-മെയിലിലും അയക്കുക.
 
കോവിഡ്-19 മായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ദയവുചെയ്ത് ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ +91-11-23978046 അല്ലെങ്കിൽ ടോൾഫ്രീ നമ്പറായ 1075 ൽ വിളിക്കുക. സംസ്ഥാനങ്ങളുടെയൂം കേന്ദ്രഭരണപ്രദേശങ്ങളുടെയൂം ഹെല്‍പ്പലൈന്‍ നമ്പറുകള്‍--https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
 സൈറ്റില്‍ ലഭിക്കും.  

--



(Release ID: 1644433) Visitor Counter : 273