പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

പെട്രോളിന്റെയും ഡീസലിന്റെയും മൊത്ത-റീറ്റെയ്ൽ  വിപണനത്തിന് അംഗീകാരം നല്‍കുന്നതിനള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പെട്രോളിയും പ്രകൃതിവാതക മന്ത്രാലയം ലഘുവാക്കി

Posted On: 04 AUG 2020 1:28PM by PIB Thiruvananthpuram



ന്യൂഡല്‍ഹി; 2020 ഓഗസ്റ്റ് 04

മോട്ടോര്‍ സ്പീരിറ്റ് (പെട്രോള്‍), ഹൈസ്പീഡ് ഡീസല്‍ (ഡീസല്‍) എന്നിവയുടെ മൊത്ത - റീറ്റെയ്ൽ  വിപണനത്തിനുള്ള അംഗീകാരം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രലായം 2019 നവഗബര്‍ 8ലെ പ്രമേയത്തില്‍ ലളിതമാക്കി. എം.എസിന്റെയും എച്ച്.എസ്.ഡിയുടെയും വിപണനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതാണ് ലളിതമാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലക്ഷ്യമാക്കുന്നത്. മൊത്തമായോ അല്ലെങ്കില്‍ ചില്ലറയായോയുള്ള മാർക്കറ്റിങ്ങിനു അംഗീകാരം  നേടാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥാപനത്തിന് അപേക്ഷനല്‍കുമ്പോള്‍ മൊത്തം 250 കോടി രൂപയുടെ സമ്പത്ത് (രണ്ടിനും അംഗീകാരം തേടുന്നുവര്‍ക്ക് 500 കോടി) ഉണ്ടായിരിക്കണം. നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ മന്ത്രാലയത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കണം. റീറ്റെയ്ൽ മാർക്കറ്റിങ്  അംഗീകാരത്തിന് വേണ്ടി സ്ഥാപനം കുറഞ്ഞത് 100 റീറ്റെയ്ൽ  കേന്ദ്രങ്ങളെങ്കിലും സ്ഥാപിക്കണം. രാജ്യത്ത് ഗതാഗത ഇന്ധനങ്ങളുടെ വിപണത്തില്‍ ഇത്  വിപ്ലവകരമാക്കും. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോമിനൊപ്പം മന്ത്രാലയത്തിന്റെ  (http://petroleum.nic.in/sites/default/files/Resolution_Transprotation.pdf)(http://petroleum.nic.in/sites/default/files/Control%20Order.pdf).    വെബ്‌സൈറ്റില്‍ ലഭിക്കും.
ഈ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ പെട്രോളിയും പ്രകൃതിവാതക മന്ത്രാലയത്തിന്റെ ലാന്‍ഡ് ലൈന്‍ നമ്പറായ  +91-11-2338 6119/6071     തിങ്കള്‍ മുതല്‍ വെള്ളിവരെ ഓഫീസ് സമയത്ത് വിളിക്കാം.  



(Release ID: 1643318) Visitor Counter : 153