ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ക്രെഡായി-യുടെ മൊബൈൽ ആപ്ലിക്കേഷനായ ആവാസ് ആപ്പും, നാരെഡ്കോയുടെ ഇ-കൊമേഴ്‌സ് പോർട്ടലും കേന്ദ്ര മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പുറത്തിറക്കി

Posted On: 31 JUL 2020 4:05PM by PIB Thiruvananthpuram

 

താങ്ങാനാവുന്ന വാടക ഭവന സമുച്ചയങ്ങൾ (എ.ആർ‌.എച്ച്‌.സി.) സംബന്ധിച്ച എല്ലാ വിശദ വിവരങ്ങളുമടങ്ങിയ നോളജ് പായ്ക്ക് (എ.കെ.പി.) ഭവന-നഗരകാര്യ സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി വീഡിയോ കോൺഫറൻസിലൂടെ ഇന്ന് പുറത്തിറക്കി. സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും, നാരെഡ്കോ, ക്രെഡായ്, ഫിക്കി, സി.ഐ.ഐ., അസോച്ചം എന്നിവയുടെ പ്രതിനിധികളും വെബിനാറിലൂടെ സന്നിഹിതരായിരുന്നു.
നഗര കുടിയേറ്റക്കാർക്കും ദരിദ്രർക്കും താമസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പ്രധാൻ മന്ത്രി ആവാസ് യോജനയുടെ (അർബൻ) കീഴിൽ താങ്ങാനാവുന്ന വാടകയിലുള്ള ഭവന സമുച്ചയങ്ങൾ ലഭ്യമാക്കുന്നത്തിനുള്ള ഉപ പദ്ധതിയ്ക്ക് 2020 ജൂലൈ 8 നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

ഭവന സമുച്ചയങ്ങൾ രണ്ട് മാതൃകകളിലൂടെ നടപ്പിലാക്കും:

മാതൃക-1:നിലവിൽ സർക്കാർ ധനസഹായത്തോടെ നിർമ്മിച്ചിട്ടുള്ള ഒഴിഞ്ഞ വീടുകളെ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയോ പൊതു ഏജൻസികളിലൂടെയോ 25 വർഷത്തേക്ക് താങ്ങാനാവുന്ന വാടക ഭവന സമുച്ചയങ്ങളാക്കി മറ്റും.

മാതൃക-2:പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒഴിഞ്ഞുകിടക്കുന്ന സ്വന്തം സ്ഥലത്ത് നിർമ്മാണ, പ്രവർത്തന, പരിപാലന വ്യവസ്ഥയിൽ 25 വർഷത്തേക്ക് താങ്ങാനാവുന്ന വാടക ഭവന സമുച്ചയങ്ങൾ ലഭ്യമാക്കാം.

പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക് ലാഭകരമായ ഒരു ബിസിനസ്സ് അവസരമാക്കി ഇതിനെ മാറ്റുന്നതിന്  ഭവന നിർമ്മാണ സമുച്ചയങ്ങൾക്കായുള്ള പ്രത്യേക ഫണ്ടിന്റെ (എ.എച്ച്.എ.എഫ്.) കീഴിൽ മുൻഗണനാ വായ്‌പ (പി‌.എസ്.‌എൽ.), ആദായനികുതി-ചരക്ക് സേവന നികുതി ഇളവ്, നൂതന സാങ്കേതികവിദ്യകളുടെ പ്രോത്സാഹനത്തിനായുള്ള ഗ്രാന്റ് എന്നിവ ലഭ്യമാക്കും.

ക്രെഡായ്-യുടെ മൊബൈൽ ആപ്ലിക്കേഷനായ ക്രെഡായ് - ആവാസ് ആപ്പും നാരെഡ്കോ-യുടെ ഹൗസിങ് ഫോർ ഓൾ എന്ന പേരിലുള്ള ഇ-കൊമേഴ്സ് പോർട്ടലും ചടങ്ങിൽ ഭവന മന്ത്രിപുറത്തിറക്കി. ഈ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ലോകമെമ്പാടുമുള്ള, വീട് വാങ്ങുന്നവരെയും ഡവലപ്പർമാരെയും തമ്മിൽ ബന്ധിപ്പിക്കും.

***



(Release ID: 1642617) Visitor Counter : 177