റെയില്‍വേ മന്ത്രാലയം

കോവിഡ്‌ 19 അനുബന്ധ വെല്ലുവിളികളെ മറികടന്ന്‌ ചരക്കുനീക്കത്തിൽ റെയിൽ‌വേ കഴിഞ്ഞ വർഷത്തെക്കാൾ മുന്നിലെത്തി

Posted On: 28 JUL 2020 5:26PM by PIB Thiruvananthpuram

 

ന്യൂഡൽഹി , ജൂലൈ 28, 2020 

കോവിഡ്‌ 19 വെല്ലുവിളികളെ മറികടന്ന്‌ ഇന്ത്യൻ റെയിൽ‌വേ ചരക്ക് ഗതാഗത നീക്കത്തിൽ സുപ്രധാന നാഴികക്കല്ല് കടന്നു. 2020 ജൂലൈ 27 ന് ചരക്ക് കടത്ത്‌ 3.13 മെട്രിക് ടൺ ആയി. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ കൂടുതലാണ്.

2020 ജൂലൈ 27 ന് ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 46.16 കിലോമീറ്റർ ആണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (22.52 കിലോമീറ്റർ). ജൂലൈ മാസത്തിൽ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 45.03 കിലോമീറ്റർ ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (23.22 കിലോമീറ്റർ). ശരാശരി 54.23 കിലോമീറ്റർ വേഗതയുള്ള വെസ്റ്റ് സെൻട്രൽ റെയിൽ‌വേ, 51 കിലോമീറ്റർ വേഗതയുള്ള നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽ‌വേ, ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 50.24 കിലോമീറ്റർ‌, ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ 41.78 കിലോമീറ്റർ‌, സൗത്ത് ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 42.83 കിലോമീറ്റർ‌, തെക്ക് കിഴക്കൻ റെയിൽ‌വേ 43.24 കിലോമീറ്റർ എന്നിങ്ങനെയാണ്‌. ‌ ചരക്ക് ട്രെയിനിന്റെ ശരാശരി വേഗതയായ 44.4 കിലോമീറ്റർ വേഗതയാണ് ഈ മുൻ‌നിര റെയിൽ‌വേ മേഖലകൾക്ക്‌. 2020 ജൂലൈ 27 ന് ആകെ ചരക്ക് കയറ്റിയത്‌  3.13 ദശലക്ഷം ടണ്ണായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.



(Release ID: 1641864) Visitor Counter : 214