PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 25.07.2020

Posted On: 25 JUL 2020 6:48PM by PIB Thiruvananthpuram

ഇതുവരെ:

 ഒറ്റദിവസം 4,20,000ലധികം  കോവിഡ് പരിശോധനകള്‍ എന്ന റെക്കാര്‍ഡ് നേട്ടത്തില്‍ ഇന്ത്യ.

ദശലക്ഷത്തില്‍ പരിശോധനാ നിരക്ക് 11,485 ആയി വര്‍ധിച്ചു; ആകെ 1,58,49,068 സാമ്പിളുകളാണ് പരിശോധിച്ചത്

മരണനിരക്കു കുറഞ്ഞ് 2.35 ശതമാനമായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം  8,49,431 

രോഗമുക്തിനിരക്ക് വീണ്ടും ഉയര്‍ന്ന് 63.54 % ആയി.

ഉയര്‍ന്ന തോതില്‍ കോവിഡ് കേസുകളുള്ള ഒന്‍പത്  സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധം ക്യാബിനറ്റ് സെക്രട്ടറി അവലോകനം ചെയ്തു 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 

കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: ഒറ്റദിവസം 4,20,000ലധികം  കോവിഡ് പരിശോധനകള്‍ എന്ന റെക്കാര്‍ഡ് നേട്ടത്തില്‍ ഇന്ത്യ. ദശലക്ഷത്തില്‍ പരിശോധനാ നിരക്ക് 11,485 ആയി വര്‍ധിച്ചു; ആകെ 1,58,49,068 സാമ്പിളുകളാണ് പരിശോധിച്ചത്.മരണനിരക്കു കുറഞ്ഞ് 2.35 ശതമാനമായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 8,49,431. രോഗമുക്തിനിരക്ക് വീണ്ടും ഉയര്‍ന്ന് 63.54 % ആയി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1641158

ഉയര്‍ന്ന തോതില്‍ കോവിഡ് കേസുകളുള്ള ഒന്‍പത്  സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധം ക്യാബിനറ്റ് സെക്രട്ടറി അവലോകനം ചെയ്തു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1641039

ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന ആദായനികുതി വകുപ്പിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1640966

സ്വതന്ത്ര വ്യാപാര കരാറിന് ഉള്ള പ്രതിബദ്ധത ഇന്ത്യയും യു.കെ.യും പങ്കുവെച്ചു: ഇന്ത്യയും യു.കെ.യും 2020 ജൂലൈ 24ന് പതിനാലാമത് സംയുക്ത സാമ്പത്തിക വ്യാപാര കമ്മിറ്റി യോഗം(JETCO) സംഘടിപ്പിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ യു.കെയുടെ ഇന്റർ നാഷണൽ ട്രേഡ്  സെക്രട്ടറി ഓഫ് സ്റ്റേറ്റ് എലിസബത്ത് ട്രസ്  എന്നിവർ വിർച്യുൽ യോഗത്തിൽ സംയുക്തമായി അധ്യക്ഷതവഹിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1641126

കോവിഡ് പ്രതിരോധത്തിന് ദ്രുത കാര്യനിര്‍വഹണ പദ്ധതി രൂപീകരിച്ച് ജൈവസാങ്കേതിക വകുപ്പ് 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1641140

***



(Release ID: 1641252) Visitor Counter : 110