ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യയിൽ നിന്നും അഴിമതി തുടച്ചുനീക്കാൻ ഭരണകൂടവും പൊതുസമൂഹവും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി
Posted On:
22 JUL 2020 12:15PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 22, 2020
രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രധാന വ്യാധികളിൽ ഒന്നാണ് അഴിമതിയെന്നും, അതുയർത്തുന്ന വെല്ലുവിളികളെ തുടച്ചുനീക്കാൻ ഭരണകൂടവും പൊതുസമൂഹവും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം .വെങ്കയ്യ നായിഡു.
ന്യൂ ഡൽഹിയിലെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കാര്യാലയത്തിന് സമീപം ബാബാസാഹിബ് ഡോ.ബി ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘവീക്ഷണമുള്ള ഭരണകർത്താവ്, തത്വചിന്തകൻ, ബുദ്ധിജീവി, ന്യായാധിപൻ, എഴുത്തുകാരൻ, സാമ്പത്തിക വിദഗ്ധൻ, സാമൂഹികപരിഷ്കർത്താവ്, മനുഷ്യസ്നേഹി തുടങ്ങി നിരവധി മേഖലകളിൽ മികവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഡോ. അംബേദ്കർ എന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും കെട്ടുറപ്പുള്ള ഭരണഘടനയിൽ ഒന്ന് നമുക്ക് സ്വന്തമാണെന്ന് അഭിപ്രായപ്പെട്ട ഉപരാഷ്ട്രപതി ഭരണഘടന നിർമ്മാണത്തിൽ ഡോ. അംബേദ്കർ നൽകിയ അമൂല്യ സംഭാവനയെ പ്രകീർത്തിച്ചു,
രാജ്യം കണ്ട മഹാത്മാക്കളിൽ ഒരാളായ ഡോ. അംബേദ്കറുടെ ആദർശങ്ങൾ അനുദിനം നമ്മെ ഓർമ്മപ്പെടുത്താനും, നമുക്കെല്ലാവർക്കും മാർഗ്ഗദീപം ആയ അദ്ദേഹത്തിന്റെ ആശയങ്ങളും പഠനങ്ങളും ഈ തലമുറയും വരും തലമുറയും ഓർമ്മിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ്
ഈ പ്രതിമ സ്ഥാപിക്കുന്നതെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി
രാജ്യത്തെ ശക്തവും വിശ്വാസ യോഗ്യവുമായ സ്ഥാപനങ്ങളിൽ ഒന്നായി തുടരുന്ന CAG യെ പ്രകീർത്തിച്ച ശ്രീ നായിഡു, CAG പോലൊരു സ്ഥാപനത്തിന്റെ സ്വാതന്ത്ര്യവും അധികാരവും ഉറപ്പാക്കുന്നതിന് ഡോക്ടർ അംബേദ്കറെ പോലെയുള്ള ഭരണഘടനാ ശിൽപ്പികൾ സ്വീകരിച്ച തീരുമാനങ്ങളെ പ്രകീർത്തിച്ചു
ഭരണസംവിധാനം, നിയമനിർമാണം ,ഭരണനിർവഹണ സംവിധാനം, ഗവൺമെന്റ് നടപടികളുടെ മികവും സുതാര്യതയും ഉറപ്പാക്കൽ തുടങ്ങിയ നിരവധി മാറ്റങ്ങളിലേക്ക് വഴി തുറന്ന നിരവധി CAG റിപ്പോർട്ടുകളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു
അന്താരാഷ്ട്ര സംഘടനയായ സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷന്റെ (SAI) അംഗീകാരം ലഭിച്ച CAG യെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, 2022 ഓടു കൂടി കടലാസ് രഹിത പ്രവർത്തനങ്ങളിലേക്ക് പൂർണമായി മാറണമെന്ന സ്ഥാപനത്തിന്റെ തീരുമാനം മാതൃകാപരം ആണെന്നും വിലയിരുത്തി
(Release ID: 1640419)
Visitor Counter : 205