പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
സ്വാശ്രയ ഭാരതത്തിനായി നൂതനാശയങ്ങളുമായി മുന്നോട്ടുവരാന്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യുവസംരംഭകരോട് ആവശ്യപ്പെട്ടു.
प्रविष्टि तिथि:
17 JUL 2020 2:30PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 17 ജൂലൈ 2020
നൂതനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഉദ്യാമി ഉത്സവ് എന്ന വിര്‍ച്വല്‍ പരിപാടിയെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പുമന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ അഭിസംബോധന ചെയ്തു. യുവാക്കളുടെ നൂതനാശയങ്ങളെ സ്റ്റാര്‍ട്ടപ്പുകള്‍ ആക്കി മാറ്റുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും വേദിയൊരുക്കി സംരഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തെപ്പറ്റി അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിശദമാക്കി. കോവിഡ് 19 വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിന് യുവാക്കളുടെ പങ്ക് വലുതാണെന്നും സ്വയംപര്യാപ്തതയും വസുധൈവകുടുംബകം എന്ന ഭാരതത്തിന്റെ ആദര്‍ശവും യാഥാര്‍ത്ഥ്യമാക്കുന്നതിന് പരിശ്രമിക്കണമെന്നും ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ യുവാക്കളോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്കു ചുറ്റുമുള്ള സാമൂഹ്യ-സാമ്പത്തിക വെല്ലുവിളികളെ തിരിച്ചറിയണമെന്നും അവ പരിഹരിക്കുന്നതിന് പുതിയ ആശയങ്ങള്‍ കൊണ്ടു വരണമെന്നുംഅദ്ദേഹം പറഞ്ഞു. പുരോഗതി ഉള്ള ഒരു സ്വാശ്രയ ഇന്ത്യയ്ക്കായി നൂതന ആശയങ്ങളിലൂടെ ഒരു പുതിയ വളര്‍ച്ചാ പാത സൃഷ്ടിക്കാനും യുവാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാമൂഹ്യ നന്മയും സാമ്പത്തികനേട്ടവും സന്തുലിതമായി കൈവരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
(रिलीज़ आईडी: 1639397)
आगंतुक पटल : 186
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu