ഷിപ്പിങ് മന്ത്രാലയം

കൊച്ചിയിലെ വല്ലാർപാടം ടെർമിനലിന്റെ വികസനപ്രവർത്തനങ്ങൾ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകനം ചെയ്തു

Posted On: 15 JUL 2020 1:48PM by PIB Thiruvananthpuram

കൊച്ചി തുറമുഖത്തെ വല്ലാർപാടം ടെർമിനലിന്റെ  വികസന പ്രവർത്തനങ്ങൾ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസൂഖ് മാണ്ഡവ്യ വിലയിരുത്തി. ഇന്ത്യയിലെ ആദ്യ ട്രാൻസ് ഷിപ്മെന്റ് തുറമുഖമായ വല്ലാർപാടം ഹബ്ബിന്റെ നിര്‍വഹണ ചുമതല ഡിപി വേള്‍ഡ് കമ്പനിക്കാണ്. 

ട്രാൻസ് ഷിപ് മെന്റ് ഹബ്ബിന്റെ  നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികൾ പരിഹരിച്ച് ദക്ഷിണേഷ്യയിലെ തന്നെ പ്രധാന ട്രാൻസ്‌ഷിപ്മെന്റ്  ഹബ് യാഥാർഥ്യമാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വല്ലാർപാടം ടെർമിനലു  മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതായി ശ്രീ മനസുഖ് മാണ്ഡവ്യ പറഞ്ഞു. 

കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ താൽക്കാലികമായി സംഭരിച്ചു വയ്ക്കുകയും അവയുടെ ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള മറ്റു കപ്പലുകളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്ന തുറമുഖ ടെർമിനലാണ് ട്രാൻസ്ഷിപ്മെന്റ് ഹബ്.  തദ്ദേശീയമായി വല്ലാർപാടം ടെർമിനൽ എന്ന് അറിയപ്പെടുന്ന കൊച്ചി ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ഇന്ത്യന്‍ തീരത്ത് തന്ത്രപ്രധാനമായ ഇടത്താണ് സ്ഥിതി ചെയ്യുന്നത്. 

 ഇവിടെ ഒരു  ട്രാൻസ്ഷിപ്മെന്റ് ഹബ്ബിനു വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും ഉണ്ട്. അന്താരാഷ്ട്ര സമുദ്ര  പാതകളുടെ സമീപത്തായുള്ള തുറമുഖം,  രാജ്യത്തെ മറ്റു ചെറു തുറമുഖങ്ങളും ആയി ഏറ്റവും കുറഞ്ഞ ശരാശരി നോട്ടിക്കൽ ദൂരം,  മുന്ദ്ര മുതൽ കൊൽക്കത്ത വരെയുള്ള പടിഞ്ഞാറ്- കിഴക്കൻ തീരങ്ങളിലെ  ചെറു തുറമുഖങ്ങളും ആയി കപ്പൽ ഗതാഗത സൗകര്യം,  ഉൾനാടൻ വിപണികളുമായി സാമീപ്യം,  വലിയ കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യം,  ആവശ്യത്തിനനുസരിച്ച് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശേഷി എന്നിവ വല്ലാർപാടത്തെ പ്രത്യേകതകളാണ്. ദക്ഷിണേന്ത്യയിലേക്ക് ഉള്ള പ്രധാനകവാടം ആയും ദക്ഷിണേന്ത്യയിലെ പ്രധാന ട്രാൻസ്ഷിപ്മെന്റ് ഹബ് ആക്കിയും  മാറ്റുക എന്ന ലക്ഷ്യത്തോടെ ആണ് വല്ലാർപാടം ടെർമിനൽ വികസിപ്പിക്കാന്‍  ഉദ്ദേശിച്ചിരിക്കുന്നത്.

****

 



(Release ID: 1638771) Visitor Counter : 218