വാണിജ്യ വ്യവസായ മന്ത്രാലയം
ശക്തവും ഊര്‍ജ്ജസ്വലവുമായ 'ആത്മനിര്‍ഭര്‍ ഭാരത്' സൃഷ്ടിക്കുന്നതില്‍ വ്യപാരമേഖലയ്ക്ക് നിര്‍ണായക പങ്ക്: കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
Posted On:
13 JUL 2020 2:11PM by PIB Thiruvananthpuram
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റുന്നതിലും ഊര്‍ജ്ജസ്വലവും ശക്തവുമായ ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കുന്നതിലും വ്യാപാരമേഖലയ്ക്കു നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ പറഞ്ഞു. ബോംബെ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 184-ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് 19നു മുന്നില്‍ ലോകം മുഴുവന്‍ പകച്ചുനിന്നപ്പോള്‍ ഇന്ത്യ ശക്തമായാണ് ആ മഹാമാരിയെ നേരിട്ടത്. സാഹചര്യം നേരിടാനുള്ള പുതിയ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു- ശ്രീ. ഗോയല്‍ പറഞ്ഞു.
ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും കോവിഡിനെ നേരിടാന്‍ പ്രാപ്തമാക്കാനും വാണിജ്യമേഖലയുടെ പങ്ക് നിസ്തുലമാണ്. പിപിഇകള്‍ നിര്‍മ്മിച്ചു നല്‍കിയും ഐസിയു കിടക്കകള്‍, ഐസൊലേഷന്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും വ്യവസായമേഖല കരുത്തുകാട്ടി. ഇതെല്ലാം കയറ്റി അയക്കാവുന്ന നിലയിലേയ്ക്ക് എത്തിച്ചു. വര്‍ധിച്ച വൈദ്യുത ഉപഭോഗമടക്കം ഇന്ത്യയുടെ സാമ്പത്തിക നിലവാരം ഉയര്‍ന്നു. നിര്‍മ്മാണ ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡിനുശേഷമുള്ള ലോകത്ത് ഇന്ത്യ നിര്‍ണായക ശക്തിയായി മാറുമെന്നും ശ്രീ. പിയൂഷ് ഗോയല്‍ പറഞ്ഞു.
***
(Release ID: 1638310)
Visitor Counter : 195