ഉപരാഷ്ട്രപതിയുടെ കാര്യാലയം

കൊറോണോ കാലത്തെ ജീവിതത്തിൽ നിന്ന് ശരിയായ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ എന്ന് രാജ്യത്തെ ജനങ്ങളോട് ഉപരാഷ്ട്രപതി

Posted On: 12 JUL 2020 11:02AM by PIB Thiruvananthpuram

 

കൊറോണോ വൈറസ് അനിശ്ചിതത്വം സൃഷ്ടിച്ച കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ജീവിതത്തെപ്പറ്റി ആത്മപരിശോധന നടത്താൻ രാജ്യത്തെ ജനങ്ങളോട് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇക്കാലയളവിൽ ശരിയായ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ എന്നും, ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം അനിശ്ചിത്വങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ എന്നും പരിശോധിക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു .

കോവിഡ് 19 മഹാമാരിയുടെ കാരണങ്ങളും അത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും പറ്റി ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമം ആയ ഫേസ്ബുക്കിൽ 'കൊറോണ കാലത്തെ ആത്മവിചിന്തനം' എന്നപേരിൽ അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചു. 10 ചോദ്യങ്ങൾ അടങ്ങിയ കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. കഴിഞ്ഞ നാല് മാസം കൊണ്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും ഇക്കാലയളവിൽ നാം പഠിച്ച പാഠങ്ങളും മനസ്സിലാക്കുന്നതിന് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സഹായിക്കും. 10 ചോദ്യങ്ങൾ അടങ്ങിയ ഈ കുറിപ്പ് ഇത്തരത്തിലുള്ള അത്യാഹിതങ്ങൾ ഭാവിയിൽ ആവർത്തിക്കുന്നത് തടയുന്നതിനാവശ്യമായ ജ്ഞാനം ജനങ്ങൾ നേടിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ഉപകരിക്കും എന്നും ശ്രീ നായിഡു അഭിപ്രായപ്പെട്ടു.

ഈ മഹാമാരിയെ ഒരു അത്യാഹിതം ആയി മാത്രമല്ല മറിച്ച് നമ്മുടെ ജീവിത വീക്ഷണങ്ങളിലും നടപടിക്രമങ്ങളും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ഒരു ഗുണദോഷകനായും കാണേണ്ടതുണ്ട് എന്ന് ഉപരാഷ്ട്രപതി പ്രത്യേകം ഓർമിപ്പിച്ചു. നമ്മുടെ സംസ്കാരത്തോടും പ്രകൃതിയോടും ആദർശങ്ങളോടും മാർഗ്ഗനിർദ്ദേശങ്ങളും ചേർന്ന് പൊരുത്തത്തോടെ ജീവിക്കാനും അപ്പോൾ നമുക്ക് സാധിക്കും.


ആശങ്കാ രഹിതമായ ഒരു ജീവിതത്തിനുള്ള ചില നിർദ്ദേശങ്ങളും ശ്രീ നായിഡു പങ്കുവച്ചു. ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുന്ന ഔഷധമായി ഭക്ഷണത്തെ കാണുക; ലൗകിക ഇച്ഛകൾക്കപ്പുറം ജീവിതത്തിന് ഒരു ആത്മീയ തലം കണ്ടെത്തുക, ശരിതെറ്റുകളുടെ പ്രമാണങ്ങൾക്കും നടപടികൾക്കും ഒത്തുചേർന്നു പോവുക, മറ്റുള്ളവരെ പരിഗണിക്കുക അവരുമായി എല്ലാം പങ്കു വയ്ക്കുക, ഒരു സാമൂഹിക ബന്ധം വളർത്തിയെടുക്കുക, അർത്ഥപൂർണ്ണമായ ഒരു ജീവിതത്തിനായി നമ്മുടെ ജീവിതചര്യകളിൽ മാറ്റം വരുത്തുക തുടങ്ങിയ നിർദേശങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

***


(Release ID: 1638123) Visitor Counter : 425