രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങ് റിപബ്ലിക് ഓഫ് കൊറിയയുടെ പ്രതിരോധ മന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

प्रविष्टि तिथि: 10 JUL 2020 1:30PM by PIB Thiruvananthpuram


പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങ് ഇന്ന് റിപബ്ലിക് ഓഫ് കൊറിയയുടെ പ്രതിരോധ മന്ത്രി ശ്രീ ജിയോങ് കിയോങ്-ഡൂയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് ഇരു പ്രതിരോധ മന്ത്രിമാരും ചര്‍ച്ച നടത്തി. കോവിഡിനെതിരെയുള്ള രാജ്യാന്തര പരിശ്രമങ്ങളില്‍ ഇന്ത്യയുടെ സംഭാവനകളെ കുറിച്ച് ശ്രീ രാജ് നാഥ് സിങ്ങ്, ശ്രീ ജിയോങ് കിയോങ്-ഡൂയെ അറിയിച്ചു. മഹാമാരിക്കെതിരെയുള്ള ആഗോള പോരാട്ടത്തില്‍ പരസ്പരം സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. 

ടെലിഫോണ്‍ സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിവിധ ഉഭയകക്ഷി പ്രതിരോധ സഹകരണ സംരംഭങ്ങള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു. സായുധ സേനകള്‍ തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഇരുവരും പ്രകടിപ്പിച്ചു. 
**


(रिलीज़ आईडी: 1637724) आगंतुक पटल : 268
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , हिन्दी , Marathi , Manipuri , Bengali , Tamil , Telugu