രാജ്യരക്ഷാ മന്ത്രാലയം
കൊവിഡ് 19: എക്‌സ് സര്‍വീസ്‌മെന്‍ ആരോഗ്യ പദ്ധതിക്കു കീഴില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് പള്‍സ് ഓക്‌സ്‌മീറ്റര്‍ തുക തിരിച്ചു നല്‍കും
Posted On:
08 JUL 2020 1:13PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 09, 2020,
COVID-19 ബാധിതരുടെ ആരോഗ്യം നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായ ഓക്സിജൻ അളവു പരിശോധിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് എന്ന നിലയിൽ, പൾസ് ഓക്സിമീറ്ററിന്റെ ചെലവ് എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ഗുണഭോക്താക്കൾക്കു മടക്കി നൽകാൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള മുൻ സൈനികരുടെ ക്ഷേമ വകുപ്പ് തീരുമാനിച്ചു. ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിരിക്കും തുക മടക്കി നൽകുന്നത്.
(എ) കൊവിഡ്19 സ്ഥിരീകരിച്ച ഇ സി എച്ച് എസ് ഗുണഭോക്താക്കൾക്ക് ഒരു കുടുംബത്തിന് ഒരു പൾസ് ഓക്സിമീറ്റർ വാങ്ങാൻ അനുവാദമുണ്ട്. ഇ സി എച്ച് എസ് ഗുണഭോക്താവിന്റെ കുടുംബത്തിൽ ഒന്നിൽ കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ, അവർക്ക് ഒരു പൾസ് ഓക്സിമീറ്ററിന് മാത്രമേ തിരിച്ചടവ് അവകാശപ്പെടാൻ കഴിയൂ.
(ബി) പൾസ് ഓക്സിമീറ്ററിന്റെ യഥാർത്ഥ വില അനുസരിച്ച് 1,200 രൂപ എന്ന പരിധിക്ക് വിധേയമായി തിരിച്ചടവ് അവകാശപ്പെടാം.
(Release ID: 1637202)
Visitor Counter : 215